അഞ്ചാലുംമൂട്: ചാറുകാട് കരയോഗമന്ദിരത്തിന് സമീപം വയലില്‍ കളിക്കുകയായിരുന്ന യുവാക്കളെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തില്‍ ആർ.എസ്.എസ് പ്രവര്‍ത്തകരായ നാലുപേരെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. കുഴിയംതെക്ക് മുമ്പാല പടിഞ്ഞാറ്റതില്‍ നികേഷ് (20), കൊച്ചുമുറി പടിഞ്ഞാറ്റതില്‍ രഞ്ജു (20), അശ്വതി ഭവനില്‍ അനന്തു (അച്ചു^-20), ആനന്ദ് ഭവനില്‍ അനുരാജ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചാറുകാട് കുഴിവിള ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയുടെ േഫ്ലാട്ടില് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കൊടി കെട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘർഷത്തിെൻറ തുടക്കം. തുടര്‍ന്ന് കുഴിയം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആര്‍എസ്.എസ് പ്രവര്‍ത്തകനെ മർദിക്കാന്‍ ശ്രമമുണ്ടായി. ഇതിനുശേഷമാണ് ചാറുകാട് കരയോഗമന്ദിരത്തിനടുത്തെ വയലില്‍ കളിക്കുകയായിരുന്ന സി.പി.എം^ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ചാറുകാട് മനുഭവനത്തില്‍ മനോജ്, സഹോദരന് മനു, ബിനുഭവനത്തില്‍ ബിനു, തെങ്ങിലഴികത്ത് വീട്ടില്‍ അനില്‍കുമാർ, ബിജു ഭവനത്തില്‍ ബിജു എന്നിവരെ വെട്ടി പ്പരിക്കേൽപിച്ചത്. കേസില്‍ 19 പേരാണ് പ്രതികൾ. ഒളിവിൽപോയ മറ്റുള്ളവർക്കായി അന്വേഷണം ഉൗർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.