ഇരവിപുരം: പ്രവർത്തന മൂലധനം ലഭിക്കുന്നതിനുവേണ്ടി സർക്കാർ സഹായം പ്രതീക്ഷിക്കുന്ന യുനൈറ്റഡ് ഇലക്ട്രിക്കൽസ് ലിമിറ്റഡിന് (മീറ്റർ കമ്പനി) ഹൈദരാബാദ് ഹൈേകാടതിയുടെ ജപ്തി നോട്ടീസ്. 2003ൽ മീറ്റർ വാങ്ങിയ വകയിൽ ‘അവനീർ’ എന്ന കമ്പനിക്ക് നൽകാനുള്ള 36 ലക്ഷം രൂപ കൊല്ലം കോടതിയിൽ കെട്ടിെവച്ചില്ലെങ്കിൽ മീറ്റർ കമ്പനി ജപ്തി ചെയ്യാനാണ് കോടതിയുെട ഉത്തരവ്. ഇപ്പോൾ കോടതിവിധി സമ്പാദിച്ചിട്ടുള്ള കമ്പനിക്കെതിരെ വ്യാജരേഖകൾ ചമച്ചതിന് മീറ്റർ കമ്പനി നൽകിയ കേസ് ഹൈദരാബാദ് കോടതിയിൽ നടന്നുവരുകയാണ്. പണമില്ലാതെ കമ്പനിയുടെ പ്രവർത്തനം അവതാളത്തിലായിരിക്കെ കോടതിവിധി കമ്പനിക്ക് ഇരുട്ടടിയായിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജനും മന്ത്രി ജെ.- മേഴ്സിക്കുട്ടിയമ്മയും കമ്പനി സന്ദർശിക്കുകയും അഞ്ചുകോടി രൂപ പ്രവർത്തന മൂലധനമായി മീറ്റർ കമ്പനിക്ക് നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൽ ഒരു കോടി രൂപ മാത്രമാണ് കമ്പനിക്ക് ലഭിച്ചത്. അടുത്തിടെ കമ്പനി സന്ദർശിച്ച ഇപ്പോഴത്തെ വ്യവസായമന്ത്രി എ.സി. മൊയ്തീൻ ബാക്കി നാലു കോടി ലഭിക്കുന്നതിനുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2016-^17 സാമ്പത്തിക വർഷം അനുവദിച്ച തുകയായതിനാൽ മാർച്ച് 31ന് മുമ്പ് ലഭിച്ചില്ലെങ്കിൽ തുക പാഴാകുമോയെന്ന ആശങ്കയുമുണ്ട്. കമ്പനി ജപ്തി ചെയ്യാതിരിക്കണമെങ്കിൽ ഉടൻ 36 ലക്ഷം രൂപ കണ്ടെത്തണം. സെക്യൂരിറ്റി ഡെപ്പോസിറ്റായി വൈദ്യുതി ബോർഡിന് നൽകിയ വകയിലുള്ള വൻ തുക വൈദ്യുതി ബോർഡിൽ നിന്ന് തിരികെ ലഭിക്കാനുണ്ട്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് ബോംബെ കേന്ദ്രമായുള്ള സോഫ്റ്റ് ഗ്രിപ് എന്ന കമ്പനിയിൽ നിന്ന് മീറ്റർ സബ് അസംബ്ലി വാങ്ങിയ വകയിൽ അവർക്ക് കൊടുക്കാനുള്ള 22 കോടി രൂപ കൊടുക്കണമെന്ന് മഹാരാഷ്ട്രയിൽനിന്ന് കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് കോടതിവിധിയുണ്ടായിരുന്നു. വിധിയെ തുടർന്ന് കമ്പനിക്കെതിരെ ജപ്തി നടപടികൾ ഉണ്ടാകുമെന്നായപ്പോൾ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കോടതിക്ക് പുറത്ത് നാലേ മുക്കാൽ കോടി രൂപ കമ്പനിക്ക് നൽകി ഒത്തുതീർപ്പുണ്ടാക്കി പ്രശ്നം പരിഹരിച്ചു. വ്യാഴാഴ്ച വ്യവസായമന്ത്രിയും വൈദ്യുതിമന്ത്രിയുമായി ചർച്ച നടക്കാനിരിക്കയാണ്. ഇവർ തമ്മിൽ നടക്കുന്ന ചർച്ചയിൽ കമ്പനിയുടെ എ.ബി സ്വിച്ചും മറ്റും കെ.എസ്.ഇ.ബി വാങ്ങുന്നതിനായി ധാരണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. ഈ പണം കോടതിയിൽ കെട്ടിെവക്കണമെങ്കിൽ സർക്കാർ കനിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.