കടയ്ക്കല്‍ തിരുവാതിര; മനംനിറച്ച് കെട്ടുകാഴ്ച

കടയ്ക്കല്‍: കടയ്ക്കല്‍ തിരുവാതിരയുടെ ഭാഗമായി എടുപ്പ് കുതിരകളും കെട്ടുകാഴ്ചകളും കുത്തിയോട്ടങ്ങളും ഭക്തരുടെ മനംനിറച്ചു. അഞ്ച് എടുപ്പ് കുതിരകളെ എഴുന്നള്ളിച്ചതായിരുന്നു പ്രധാന ചടങ്ങ്. ചൊവ്വാഴ്ച വൈകീട്ട് നാലിന് ആചാരപ്രകാരമുള്ള എഴുന്നള്ളിപ്പ് ആരംഭിച്ചു. ശിവക്ഷേത്രത്തിലും തുടര്‍ന്ന് കിളിമരത്ത് ക്ഷേത്രത്തിലും എഴുന്നള്ളിപ്പ് എത്തി ചടങ്ങുകള്‍ക്കുശേഷം കുതിരയെടുപ്പ് തുടങ്ങി. കിളിമരത്ത് കാവില്‍ കെട്ടിയുയര്‍ത്തിയ തെക്കേക്കര, പുതൂക്കോണം, ആനപ്പാറ കരക്കാരുടെ കുതിരകളും ആല്‍ത്തറമൂട്ടില്‍ ഒരുക്കിയ ഒന്നും രണ്ടും നമ്പര്‍ കുതിരകളും ഭക്തര്‍ തോളിലേറ്റി. ജാതിമത ഭേദമന്യേ ഭക്തര്‍ ഇക്കുറിയും കുതിരയെടുപ്പിനത്തെിയത് നാടിന്‍െറ മതസൗഹാര്‍ദത്തിന്‍െറ പ്രതീകമായി. വെളുപ്പിന് മുതല്‍ നൂറുകണക്കിന് കുത്തിയോട്ടങ്ങളാണ് ക്ഷേത്ര സന്നിധിയിലത്തെിയത്. തളിയല്‍ ക്ഷേത്രത്തിലും മഹാശിവക്ഷേത്രത്തിലും വലംവച്ച് ദേവീ സന്നിധിയിലത്തെി ആചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിയാണ് കുത്തിയോട്ടം സമാപിച്ചത്. രാത്രി ഒമ്പത് മുതല്‍ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലത്തെി. വിവിധ കരകളില്‍നിന്നുള്ള 17 കെട്ടുകാഴ്ചകളാണ് അവതരിപ്പിച്ചത്. ശിങ്കാരിമേളം, ബാന്‍ഡ് മേളം, അമ്മന്‍കൊട, വേഷം കളി, തെയ്യം, മുത്തുക്കുടകള്‍ എന്നിവ കെട്ടുകാഴ്ചകള്‍ക്ക് അകമ്പടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.