കിഴക്കേകല്ലട: കുട്ടികളെ നിയന്ത്രിക്കാനും നേര്‍വഴിക്ക് നടത്താനും കഴിയുന്നത് മാതാവിനാണെന്നും അതിനാല്‍ ആധുനികഅറിവുകള്‍ ഉള്‍പ്പെടെ ആര്‍ജിച്ച് സ്ത്രീകള്‍ ശാക്തീകരിക്കപ്പെടണമെന്നും കിഴക്കേകല്ലട പൊലീസിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ബോധവത്കരണ സെമിനാര്‍. കമ്പ്യൂട്ടറും മൊബൈല്‍ ഫോണുകളും ഫേസ്ബുക്കും വാട്സ്ആപ്പും ഉള്‍പ്പെടെയുള്ള എല്ലാറ്റിനെക്കുറിച്ചും അമ്മമാര്‍ അറിവാര്‍ജിക്കണം. കുട്ടികളെ അവരോടൊപ്പംനിന്ന് അപകടങ്ങളില്‍ ചാടാതെ തിരുത്തണമെങ്കില്‍ അമ്മമാര്‍ക്കും ഇത്തരം അറിവുകള്‍ ആവശ്യമാണ്. സ്നേഹമെന്നത് അനാവശ്യശാഠ്യങ്ങള്‍ക്ക് ഒപ്പംനില്‍ക്കലല്ല. അപകടങ്ങളെ തരിച്ചറിഞ്ഞ് അവരെ തിരുത്താന്‍ സഹായിക്കലാണ്. കൊട്ടാരക്കര റൂറല്‍ ഡിവൈ.എസ്.പി ബി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. സന്തോഷ് അധ്യക്ഷത വഹിച്ചു. സുരക്ഷിത ഡ്രൈവിങ്, സുരക്ഷിത ജനത എന്ന ബോധവത്കരണ ക്ളാസ് കുണ്ടറ സി.ഐ ആര്‍. ഷാബു ഉദ്ഘാടനം ചെയ്തു. കിഴക്കേകല്ലട പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. വിജയന്‍ അധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ ബോധവത്കരണ സെമിനാര്‍ ശാസ്താംകോട്ട എസ്.ഐ എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്‍റോതുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റ് ബിനുകരുണാകരന്‍ അധ്യക്ഷത വഹിച്ചു. റാംജി കെ. കരണ്‍, പ്ളാസിഡ് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. കിഴക്കേകല്ലട എസ്.ഐ എ. ഷുക്കൂര്‍, തങ്കപ്പന്‍ ഉണ്ണിത്താന്‍, ബി. ബിനു, ഡി.എല്‍. പ്രകാശ്, ബി. സുധാകരന്‍പിള്ള, എ. സൂരജ്, എസ്. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.