കരുനാഗപ്പള്ളി: ജീവകാരുണ്യ പ്രവർത്തനത്തിെൻറ പേരിൽ സഹായമഭ്യർഥിച്ച് വാഹനങ്ങളിൽ വഴിയോരങ്ങളിലും മാർക്കറ്റുകളിലും ഗാനമേള നടത്തി വ്യാജ പണപ്പിരിവ്. മാരകരോഗങ്ങൾ പിടിപെട്ട നിർധനരായവരുടെ ചികിത്സക്കെന്ന വ്യാജേനയാണ് ഇത്തരം സംഘങ്ങളുടെ പണപ്പിരിവ്. കഴിഞ്ഞദിവസം തഴവ ചിറ്റുമൂല റെയിൽവേ േക്രാസിന് സമീപം കൊച്ചുകുട്ടിക്കായി സഹായമഭ്യർഥിച്ച് ഗാനമേളയാരംഭിച്ചപ്പോൾ കൂടിനിന്നവരിൽ ചിലർ സംശയം പ്രകടിപ്പിച്ചു. അന്വേഷിച്ചപ്പോൾ ഇവർ പരസ്പരവിരുദ്ധമായി മറുപടി പറഞ്ഞു. ബോർഡിലെ മൊബൈൽ നമ്പർ രേഖപ്പെടുത്തിയിരുന്ന കുട്ടിയുടെ പിതാവിെൻറ നമ്പറിൽ വിളിച്ചപ്പോൾ ഫോൺ പ്രതികരിക്കുന്നില്ല. ബോർഡിലെ പഞ്ചായത്ത് അംഗത്തിെൻറ നമ്പറിൽ വിളിച്ചപ്പോൾ ആദ്യം അറിയില്ലെന്ന് പറഞ്ഞു. ഇതോടെ ജനങ്ങൾക്ക് സംശയമായി. കൂടുതൽ ചോദിച്ചപ്പോൾ ഉടൻതന്നെ ഗാനമേള സഹായസംഘം പരിപാടി മതിയാക്കി സ്ഥലംവിടുകയായിരുന്നു. പിന്നീട് പഞ്ചായത്ത് അംഗത്തെ വീണ്ടും വിളിച്ചപ്പോൾ മാസങ്ങൾക്ക് മുമ്പ് നമ്പർ കുട്ടിക്ക് വേണ്ടി അന്വേഷിക്കാൻ കൊടുത്തിരുന്നു. എന്നാൽ കുട്ടിയുടെ ചികിത്സക്ക് വേണ്ടി സ്വരൂപിച്ച പണം കൊടുത്തിരുെന്നന്നും ഇപ്പോഴത്തെ വിവരങ്ങൾ ഒന്നുമറിയിെല്ലന്നും പഞ്ചായത്ത് മെംബർ പ്രതികരിച്ചു. കുട്ടിയുടെ ചികിത്സ കഴിഞ്ഞിട്ടും ഗാനമേള സംഘത്തിെൻറ ഉപജീവനമാണ് ജീവകാരുണ്യത്തിെൻറ പേരിൽ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.