പന്മന: അംഗൻവാടി കെട്ടിടത്തിനും ഇവിടുത്തെ കുരുന്നുകൾക്കും ഭീഷണിയായി തേക്ക് മരം. പന്മന പഞ്ചായത്തിലെ മനയിൽ കണ്ണൻകുളങ്ങര പ്രദേശത്തെ 80ാം നമ്പർ അംഗൻവാടി കെട്ടിടത്തോടുചേർന്നാണ് വലിയ തേക്ക് നിൽക്കുന്നത്. ഇതിെൻറ വേരുകൾ സമീപത്തെ കിണർ, അംഗൻവാടി കെട്ടിടം എന്നിവിടങ്ങളിലേക്ക് പടർന്നിരിക്കുകയാണ്. ശക്തമായ മഴയിൽ തേക്കിെൻറ ശിഖരങ്ങൾ ഒടിഞ്ഞുവീണാൽ അംഗൻവാടി കെട്ടിടത്തിന് മുകളിലോ വൈദ്യുതി കമ്പിയിലോ ആയിരിക്കും വീഴുക. സമീപത്തെ വീട്ടുകാർക്കും വൃക്ഷം ഭീഷണി ഉയർത്തിയിരിക്കുകയാണ്. പരാതിയുമായി പഞ്ചായത്ത് അധികൃതരുടെ അടുത്ത് ചെന്നതിനെ തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരം ധരിപ്പിക്കുകയും അവരെത്തി തേക്കിന് വിലയിടുകയും ചെയ്തതാണ്. എന്നാൽ, വിലക്കൂടുതൽ കാരണം ആരും ഇത് വാങ്ങാനെത്തിയില്ല. എന്നാൽ, ഇപ്പോൾ ചുവട്ടിൽനിന്ന് മണ്ണ് ഒലിച്ചിറങ്ങി തേക്ക് ചാഞ്ഞുനിൽക്കുന്നത് രക്ഷാകർത്താക്കളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. അംഗൻവാടി കെട്ടിടത്തിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുന്ന തേക്ക് മുറിച്ചുമാറ്റണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.