കൊല്ലം: കലക്ടറേറ്റിലെ നോർക്ക റൂട്ട് സെൽ ഒാഫിസ് പ്രവർത്തിക്കാത്തതുമൂലം വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ വലയുന്നു. ജീവനക്കാരുെട കുറവാണ് തടസ്സമെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് നിയമിച്ച താൽക്കാലിക ജീവനക്കാരെ ഭരണമാറ്റെത്ത തുടർന്ന് ഒഴിവാക്കിയിരുന്നു. തുടർന്ന് ആവശ്യമായ നിയമനങ്ങൾ നടന്നിട്ടില്ല. പ്രവാസികൾ ഏറെയുള്ള ജില്ലയിൽ നിരവധിപേരാണ് കലക്ടറേറ്റിലെ നോർക്ക െസല്ലിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. കലക്ടേററ്റിെൻറ മുകളിലത്തെ നിലയിലെ ഒാഫിസിന് മുന്നിൽ താൽക്കാലികമായി പ്രവർത്തനമില്ല എന്ന അറിയിപ്പും പതിച്ചിട്ടുണ്ട്. ഖത്തർ പ്രതിസന്ധിയടക്കം പ്രവാസിലോകത്തെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ജില്ല തലത്തിലുള്ള ഒാഫിസ് പ്രവർത്തനസജ്ജമാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.