കുണ്ടറ: കുണ്ടറയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ പള്ളിമുക്ക് റെയിൽവേ മേൽപാലത്തിനുള്ള സ്ഥലമെടുപ്പ് ഉടൻ ആരംഭിക്കാൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയനേതാക്കളുടെയും യോഗം തീരുമാനിച്ചു. പദ്ധതി സംബന്ധിച്ച പുറമ്പോക്ക് ഭൂമി, ഏെറ്റടുക്കേണ്ട സ്വകാര്യഭൂമി എന്നിവ സംബന്ധിച്ച് റവന്യൂ വിവരങ്ങൾ ലഭ്യമാക്കും. ഭൂമി ഏറ്റെടുക്കൽ തർക്കത്തിനും വൈകിക്കലിനും കാരണമാകാത്തവിധം നെഗോഷ്യബിൾ പർച്ചേസ് വ്യവസ്ഥകളും പരിഗണിക്കും. ഇത് സംബന്ധിച്ച വിശദയോഗം 18ന് വൈകീട്ട് മൂന്നിന് ആറുമുറിക്കട വൈ.എം.സി.എ ഹാളിൽ ചേരും. മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. മൂന്ന്മാസം മുമ്പ് ഇതിനുള്ള തീരുമാനം എടുക്കുകയും ദേശീയപാത -പൊലീസ്-റവന്യൂ അധികൃതരെത്തി റോഡിലെ തടസ്സങ്ങളും ബോർഡുകളും നീക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷന് സമീപം സി.പി.എമ്മിെൻറ തന്നെ വഴിയോരവ്യാപാരികളുടെ സംഘടന സെക്രട്ടറി വഴിയോരകച്ചവടക്കാരെ സംഘടിപ്പിച്ച് നീക്കം തടഞ്ഞു. പിന്നീട് നടപടി ഉണ്ടായതുമില്ല. ഇതിന് പിന്നാലെ അനധികൃത വ്യാപാരികൾ പ്രചരിപ്പിക്കുന്നത് ദേശീയപാത കേന്ദ്ര സർക്കാറിെൻറ കീഴിലായതിനാൽ കേന്ദ്രഭരണത്തിലെ പ്രധാന പാർട്ടിയുടെ നേതാക്കൾ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പ് കൊടുത്തിട്ടുണ്ടെന്നാണ്. സംസ്ഥാനതലത്തിൽ ഇത്തരം കാര്യങ്ങളിൽ സി.പി.എമ്മും സി.പി.ഐയും ഇടപെടരുതെന്ന് അതാത് പാർട്ടി നേതൃത്വങ്ങൾ കീഴ്ഘടകങ്ങൾക്ക് കർശനനിർദേശം നൽകിയിട്ടുണ്ട്. കുണ്ടറയിലും ഇത് പാലിക്കണമെന്ന നിലാപാടാണ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സ്വീകരിച്ചത്. യോഗത്തിൽ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ, കുണ്ടറയിലെ വ്യാപാരപ്രമുഖർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.