കൊല്ലം: ജില്ലയിൽ േട്രാളിങ് നിരോധനം സുഗമമായി നടപ്പാക്കുന്നതിനുള്ള ഒരുക്കം പൂർത്തിയായതായി കലക്ടർ ടി. മിത്ര അറിയിച്ചു. 14ന് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ നീളുന്ന നിരോധനത്തിെൻറ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു അവർ. നിരോധനം ആരംഭിക്കുന്നതിനു മുമ്പായി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് പരവൂർ മുതൽ അഴീക്കൽ വരെ കരയിലും കടലിലും മൈക്ക് അനൗൺസ്മെൻറ് നടത്തും. 14ന് അർധരാത്രി േട്രാളിങ് ബോട്ടുകൾ നീണ്ടകര പാലത്തിെൻറ കിഴക്കുവശത്തേക്കു മാറ്റി പാലത്തിെൻറ സ്പാനുകൾ തമ്മിൽ ചങ്ങലയിട്ട് ബന്ധിക്കും. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ അടിക്കുന്നതിനായി നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ എന്നിവിടങ്ങളിലെ മത്സ്യഫെഡ് പമ്പുകൾ തുറന്നു പ്രവർത്തിക്കും. ഇതോടൊപ്പം കഴിഞ്ഞ വർഷം തുറന്നു പ്രവർത്തിച്ച അഴീക്കൽ ഭാഗത്തെ സ്വകാര്യ പമ്പുകളും പ്രവർത്തനക്ഷമമാക്കും. തീരദേശത്തെ മറ്റെല്ലാ പമ്പുകളും ഇക്കാലയളവിൽ അടച്ചിടും. സമാധാനപരമായ േട്രാളിങ് നിരോധനം ഉറപ്പാക്കുന്നതിന് തീരത്തും ഹാർബറുകളിലും പൊലീസിെൻറ സജീവ സാന്നിധ്യം ഉറപ്പാക്കും. തങ്കശ്ശേരി, നീണ്ടകര, അഴീക്കൽ എന്നിവിടങ്ങളിൽ മറൈൻ എൻഫോഴ്സമെൻറ് കൺേട്രാൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. 10 ലൈഫ് ഗാർഡുകളും മൂന്ന് ബോട്ടുകളും ഉൾപ്പെടുന്ന സീ റെസ്ക്യൂ സ്ക്വാഡും കോസ്റ്റൽ പൊലീസ് ബോട്ടും രക്ഷാപ്രവർത്തനത്തിനുണ്ടാകും. തങ്കശ്ശേരി, നീണ്ടകര ഹാർബറുകളിലെ പുലിമുട്ടുകളിൽ സോളാർ ഗൈഡ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് നടപടി പുരോഗമിക്കുകയാണ്. നീണ്ടകര ഹാർബറിലെ ഡ്രഡ്ജിങ് ജോലികൾ േട്രാളിങ് നിരോധന കാലയളവിൽ പൂർത്തീകരിക്കും. ബോട്ടുകളിലെ തൊഴിലാളികൾക്ക് സൗജന്യ റേഷനും സമ്പാദ്യ ആശ്വാസ പദ്ധതിത്തുകയും ലഭ്യമാക്കും. സബ് കലക്ടർ ഡോ. എസ്. ചിത്ര, എ.ഡി.എം ഐ. അബ്്ദുൽ സലാം, ഫിഷഫീസ് ഡെപ്യൂട്ടി ഡയറക്ടർ സി.ടി. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളും മത്സ്യത്തൊഴിലാളി േട്രഡ് യൂനിയനുകളുടെയും ബോട്ടുടമ അസോസിയേഷെൻറയും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും പ്രതിനിധികളും ഫിഷറീസ്, പൊലീസ്, മറൈൻ എൻഫോഴ്സ്മെൻറ്, മത്സ്യഫെഡ്, ഹാർബർ എൻജിനീയറിങ്, പൊതുവിതരണം തുടങ്ങിയ വകുപ്പുകളിലെ ജില്ല തല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.