കൊല്ലം: ജില്ലയിലെ പട്ടികജാതി പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം കുറയുന്നു. 10 ഹോസ്റ്റലുകളിലായി 390കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യമുണ്ടെങ്കിലും കഴിഞ്ഞ അധ്യയനവർഷം 233പേർ മാത്രമാണുണ്ടായിരുന്നത്. അതേസമയം ജില്ല ചൈൽഡ് പ്രെട്ടക്ഷൻ യൂനിറ്റിെൻറ ചിൽഡ്രൻസ് ഹോമുകളിൽ പട്ടികജാതി വിദ്യർഥികളുടെ എണ്ണം കൂടുതലാണ്. ഷെൽറ്റർ ഹോമിലെ കുട്ടികെള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേക്ക് മാറ്റിയാൽ കൂടുതൽ മികച്ച സംരക്ഷണം നൽകാനാകുമെന്നാണ് ജില്ല ശിശു സംരക്ഷണ സമിതി അധികൃതർ പറയുന്നത്. ഇതിനായി പട്ടികജാതി ഹോസ്റ്റലുകളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനുൾപ്പെടെയുള്ള പദ്ധതിരേഖ സർക്കാറിന് സമർപ്പിക്കുെമന്നും അറിയുന്നു. കൊല്ലം ബീച്ച് റോഡിലെ ആൺകുട്ടികളുടെ ചിൽഡ്രൻസ് ഹോമിലെ 56 പേരിൽ 26 കുട്ടികളും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരാണ്. ശക്തികുളങ്ങരയിലെ പെൺകുട്ടികളുടെ ചിൽഡ്രൻസ് ഹോമായ അഞ്ജനത്തിലും ബാലനീതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ലയിലെ 15 സ്വകാര്യ ചിൽഡ്രൻസ് ഹോമുകളിലും പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടികൾ ധാരാളം ഉണ്ട്. വീട്ടിൽ താമസിച്ച് പഠിക്കാൻ സാകര്യമില്ലാത്തവരും അനാഥരുമായ കുട്ടികളാണ് അധികവും. പട്ടികജാതി ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോസ്റ്റുലുകളിൽ ഒഴിവുകൾ ധാരാളമുള്ളപ്പോൾ ഇൗ വിഭാഗത്തിൽപെട്ടകുട്ടികൾക്ക് അവിടെ താമസസൗകര്യം ഒരുക്കണമെന്നാണ് പട്ടികജാതി വികസനവകുപ്പും പറയുന്നത്. മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാൻ സർക്കാറിന് കഴിയാത്തതാണ് ഹോസ്റ്റലുകളിൽനിന്ന് കുട്ടികൾ കൊഴിഞ്ഞു പോകാൻ കാരണമെന്ന് ആക്ഷേപമുണ്ട്. ഭൂരിഭാഗം ഹോസ്റ്റലുകൾക്കും നവീകരണം അനിവാര്യമാണ്. ഹോസ്റ്റലുകളിൽ കുട്ടികൾക്ക് രണ്ടു ജോടി യൂനിഫോം, നൈറ്റ്ഡ്രസ്, ബെഡ്ഷീറ്റ്, നോട്ട് ബുക്ക് എന്നിവ നൽകുന്നുണ്ട്. പഠനമേശയും ഇൻറർനെറ്റ് സൗകര്യമില്ലാത്ത കമ്പ്യൂട്ടറുകളും ഉണ്ടെങ്കിലും ഭൂരിഭാഗം തകരാറിലാണ്. പെൺകുട്ടികൾക്ക് 150രൂപയും ആൺകുട്ടികൾക്ക് 100രൂപയും പണമായും നൽകുന്നുണ്ട്. ബസ് ചാർജ് ഇനത്തിൽ 120 രൂപയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.