കരുനാഗപ്പള്ളി: റോഡുവക്കിൽ വാഹനവുമായി നിന്ന് വർത്തമാനം പറഞ്ഞ വില്ലേജ് ഒാഫിസറും പട്ടാളക്കാരനും അടങ്ങുന്ന സംഘവുമായി വാക്കു തർക്കത്തിലേർപ്പെട്ട സിവിൽ പൊലീസ് ഓഫിസറെ നാട്ടുകാർ തടഞ്ഞുെവച്ചു. കരുനാഗപ്പള്ളി സ്റ്റേഷനിൽനിന്ന് കൂടുതൽ പോലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. തഴവ. എ.വി ഗവ. എച്ച്.എസ് റോഡിൽ മിൽമാ ബൂത്തിന് സമീപം ഞായറാഴ്ച ഉച്ചേയാടെയാണ് സംഭവം. സി.ആർ.പി.എഫ് ജവാൻ വീടിനു മുന്നിലെ റോഡിൽ സുഹൃത്തുമായി സംസാരിച്ചുനിൽക്കുകയായിരുന്നു. കുടുംബസമേതം ഇതുവഴി വന്ന ഓച്ചിറ വില്ലേജ് ഓഫിസർ സുഹൃത്തുക്കളെ കണ്ടപ്പോൾ ഇവരുടെ സമീപത്ത് കാർ നിർത്തി. ഇവർ സംസാരിക്കുന്നതിനിടെ അതുവഴി ടൂവീലറിൽ വന്ന കരുനാഗപ്പള്ളി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ബൈക്ക് കടന്നു പോകാൻ ഇടമില്ലെന്ന് പറഞ്ഞ് വണ്ടി മാറ്റാൻ ആവശ്യപ്പെട്ടു. തുടർന്ന് റോഡരികിൽ നിന്നവർ പൊലീസുകാരനെ അസഭ്യം പറഞ്ഞെന്നും ഇത് ചോദ്യം ചെത്തതിനെ തുടർന്ന് വാക്കുതർക്കമുണ്ടായെന്നുമാണ് പൊലീസുകാരൻ പറയുന്നത്. എന്നാൽ താൻ കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാരനാണെന്ന് പറഞ്ഞ് റോഡരികിൽ നിന്നവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും തുടർന്ന് നാട്ടുകാർ തടഞ്ഞുവെക്കുകയായിരുെന്നന്നും മറുപക്ഷം പറഞ്ഞു. ഇതോടെ പൊലീസുകാരൻ കരുനാഗപ്പള്ളി സ്റ്റേഷനിൽ വിളിച്ച് കുറേ ആളുകൾ തന്നെ തടഞ്ഞുെവച്ചിരിക്കുന്നുവെന്നറിയിച്ചു. പൊലീസെത്തി ഇയാളെ മോചിപ്പിക്കുകയായിരുന്നു. പൊലീസുകാരനെതിരെ പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.