കൊല്ലം: റമദാനിലെ ഇഫ്താറുകളിലും പള്ളികളിലെ നോമ്പുതുറക്കും ഗ്രീൻ പ്രോട്ടോകോളിന് സ്വീകാര്യതയേറുന്നു. മുസ്ലിം സംഘടനകളുടെയും മറ്റും നിർദേശത്തെ തുടർന്ന് ഭൂരിഭാഗം പള്ളികളികളിലും ഇഫ്താർ സംഗമങ്ങളിലും പ്ലാസ്റ്റിക് വസ്തുക്കൾ നോമ്പുതുറയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഗ്ലാസുകളും പാത്രങ്ങളും ഒഴിവാക്കി നോമ്പുകഞ്ഞി സ്റ്റീൽ പാത്രത്തിലും മൺ പ്ലേറ്റുകളിലുമാണ് വിതരണം ചെയ്യുന്നത്. വെള്ളവും ചായയുമൊക്കെ കുടിക്കാൻ സ്റ്റീൽ ഗ്ലാസുകളും ചില്ല് ഗ്ലാസുമാണ് ഉപയോഗിക്കുന്നത്. നോമ്പുകാലം പ്ലാസ്റ്റിക് രഹിതമാക്കാൻ ജാഗ്രത പുലർത്തുന്നുണ്ട് മിക്ക പള്ളി കമ്മിറ്റി ഭാരവാഹികളും. മതം മനസ്സിനെ മാത്രമല്ല ശരീരത്തെയും ചുറ്റുപാടുകെളയും ശുദ്ധീകരിക്കുന്നതാകണം എന്ന കാഴ്ചപ്പാടിന് സ്വീകാര്യത ലഭിക്കുന്നുണ്ട്. ഗ്രീൻ പ്രോട്ടോകോൾ പ്രകാരമാണ് കൊല്ലം ചാമക്കട സിറ്റി മസ്ജിദിൽ നോമ്പുതുറ നടക്കുന്നത്. ദിവസവും ഇരുനൂറിലധികം പേർ ഇവിടെ നോമ്പ് തുറക്കാനെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.