കൊല്ലം: സംസ്ഥാനത്തെ മത്സ്യമേഖലയിൽ മത്സ്യെഫഡ് കൂടുതൽ ഇടപെടൽ നടത്തണമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. നിലവിൽ 10 ശതമാനത്തിൽ താെഴമാത്രമായി മത്സ്യെഫഡിെൻറ പങ്കാളിത്തം ചുരുങ്ങിയിരിക്കുന്നു. ഇൗ സ്ഥിതി മാറണം. മത്സ്യെഫഡ് എംേപ്ലായീസ് െഫഡറേഷൻ-സി.െഎ.ടി.യു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പിടിക്കുന്ന മത്സ്യത്തിന് ന്യായമായ വില തൊഴിലാളിക്ക് കിട്ടണം. ഇടനിലക്കാരെ ഒഴിവാക്കണം. വില നിശ്ചയിക്കാനുള്ള അധികാരം മത്സ്യത്തൊഴിലാളിക്ക് ലഭിച്ചെങ്കിൽ മാത്രമേ നിലവിലെ പിന്നാക്കാവസ്ഥയിൽനിന്ന് അവർക്ക് മാറ്റമുണ്ടാക്കാനാവൂ. മത്സ്യരംഗത്ത് കയറ്റുമതിക്കാരും ഇടനിലക്കാരുമൊക്കെ നേട്ടമുണ്ടാക്കുേമ്പാൾ തൊഴിലാളിയുടെ ജീവിതനിലവാരം ഉയരാത്ത സാഹചര്യമാണ്. കേന്ദ്ര സർക്കാർ നയങ്ങൾ എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. ‘സാഗർമാല’ പദ്ധതിപോലുള്ളവയെല്ലാം വൻകിടക്കാർക്കുവേണ്ടിയാണ് നടപ്പാക്കുന്നത്. സാധാരണക്കാെരയും തൊഴിലാളികെളയും മോദി സർക്കാർ കാണുന്നില്ല. മത്സ്യെഫഡിലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ച ഉടൻ തുടങ്ങും. ജീവനക്കാർക്ക് എല്ലാ അനുകൂല്യവും നൽകാൻ സർക്കാർ തയാറാണ്. എന്നാൽ, ചുമതലകൾ നിർവഹിക്കാൻ ഉദ്യോഗസ്ഥർ തയാറാവണമെന്ന് സർക്കാറിന് നിർബന്ധമുണ്ട്. ചുമതലകൾ നിർവഹിക്കാത്തവർക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. മത്സ്യെഫഡ് എംേപ്ലായീസ് െഫഡറേഷൻ പ്രസിഡൻറ് വി.വി. ശശീന്ദ്രൻ അധ്യക്ഷതവഹിച്ചു. മത്സ്യബോർഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, സ്വാഗത സംഘം ചെയർമാൻ എസ്. സുദേവൻ, ബി. തുളസീധരക്കുറുപ്പ്, ചവറ സരസൻ, എസ്. േജ്യാതിഷ്കുമാർ, ആർ. ഹരിദാസ്, ഡി. ലാലാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.