പുനലൂർ: ജൂലൈ ഒന്നു മുതൽ പുനലൂർ നഗരസഭയിൽ പ്ലാസ്റ്റിക്കും ആഗസ്റ്റ് ഒന്നുമുതൽ ഡിസ്പോസിബിൾ ഉൽപനങ്ങളും പൂർണമായി നിരോധിക്കും. ഹരിതായനം പദ്ധതിയുടെ ഭാഗമായി വെള്ളിയാഴ്ച നഗരസഭ ഹാളിൽ നടന്ന വ്യാപാരികളുടെയും കൗൺസിലർമാരുടെയും യോഗത്തിലാണ് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ തിരുമാനിച്ചത്. 50 മൈേക്രാണിൽ താഴെയുള്ള പ്ലാസ്റ്റിക് നിരോധനം കർശനമാക്കും. 50 മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾ വിൽക്കുന്നവർ ജൂൺ 20ന് മുമ്പ് നഗരസഭയിൽ രജിസ്റ്റർ ചെയ്യണം. ഇവർ മാസംതോറും 4000 രൂപ നഗരസഭയിൽ ഒടുക്കണം. കൂടാതെ കാരി ബാഗുകളുടെ വില ഉപഭോക്താക്കളിൽനിന്ന് ഈടാക്കണം. ആരോഗ്യത്തിന് ഹാനികരമായ ഡിസ്പോസിബിൾ സാധനങ്ങൾ ആഗസ്റ്റ് ഒന്നു മുതൽ നിരോധിക്കും. വ്യാപാര സ്ഥാപങ്ങളിലെ അജൈവ മാലിന്യം നഗരസഭ നേരിട്ട് ശേഖരിക്കും. മാലിന്യത്തിെൻറ അളവ് അനുസരിച്ച് എ, ബി, സി എന്നിങ്ങനെ തരംതിരിച്ചാണ് ശേഖരിക്കുന്നത്. ഇതിനായി വ്യാപാരികളിൽനിന്ന് നിശ്ചിത ഫീസ് ഈടാക്കും. അജൈവ മാലിന്യ കലക്ഷൻ സെൻററുകൾ എവിടെ സ്ഥാപിക്കണമെന്ന് വ്യാപാരികളുമായി ആലോചിച്ച് തീരുമാനിക്കും. കലക്ഷൻ സെൻററുകളിൽ ജൈവ മാലിന്യം തള്ളിയാൽ നടപടിയെടുക്കാനും ധാരണയായി. മാർക്കറ്റിൽ പുറമേനിന്നുള്ള മാലിന്യം തള്ളിയാൽ കേസെടുത്ത് പിഴ ഈടാക്കും. ഇതിനായി മാർക്കറ്റിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കും. യോഗത്തിൽ ചെയർമാൻ എം.എ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാർ, വ്യാപാരി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.