ശാസ്താംകോട്ട: ആറ് പട്ടികജാതി കോളനികളുടെ മധ്യഭാഗത്തായി ബിവറേജസ് കോർപറേഷെൻറ മദ്യവിപണനശാല തുറക്കാനുള്ള നീക്കം വിവാദമാകുന്നു. ഇതിനെതിരെ പ്രതിഷേധവുമായി സി.പി.എം പ്രാദേശിക ഘടകങ്ങൾ രംഗത്തെത്തി. പോരുവഴി പഞ്ചായത്തിലെ ഇടക്കാട് പാലമുക്കിന് സമീപമാണ് ഒൗട്ട്ലെറ്റ് തുടങ്ങാനുള്ള അണിയറ പ്രവർത്തനങ്ങൾ സജീവമായത്. സുപ്രീംകോടതി വിധിയെ തുടർന്ന് ശാസ്താംകോട്ടയിൽ അടച്ചുപൂട്ടിയ മദ്യശാലയാണ് പോരുവഴിയിൽ തുറക്കാൻ ശ്രമിക്കുന്നത്. ഇൗ മദ്യശാല ശൂരനാട് വടക്ക് പഞ്ചായത്തിലെ പാറക്കടവിൽ തുറന്നെങ്കിലും സമരക്കാർ പൂട്ടിച്ചു. മദ്യശാലക്ക് പഞ്ചായത്തിെൻറ അനുമതിലഭ്യമാക്കാൻ നടത്തിയ നീക്കങ്ങൾ സി.പി.െഎയുടെ എതിർപ്പിനെതുടർന്ന് നിഷ്ഫലമായിരുന്നു. അടുത്ത കമ്മിറ്റിയിൽ ഇത് ഏത് വിധേനെയും നടപ്പാക്കിയെടുക്കാൻ സി.പി.എമ്മിലെ ഒരുവിഭാഗം നേതാക്കൾ മദ്യക്കമ്പനികളിൽനിന്ന് അച്ചാരം വാങ്ങിയതായി സി.പി.െഎ ആരോപിക്കുന്നു. കുന്നത്തൂരിൽ ഏതാനും കള്ളുഷാപ്പുകൾ ഒഴികെ ഒരൊറ്റ വിദേശമദ്യ വിപണനകേന്ദ്രവും ഇപ്പോൾ ഇല്ല. ഇൗ സമാധാനത്തിലേക്കാണ് പോരുവഴി പഞ്ചായത്തിെൻറ ഒത്താശയോടെ മദ്യവിപണനശാല എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.