ശാസ്താംകോട്ട: സി.പി.എം നേതാക്കൾക്കെതിരെ സംഘ്പരിവാർ നടത്തിയ പ്രകോപനപരമായ പ്രചാരണങ്ങൾ ഫലത്തിൽ ചക്കുവള്ളി ടൗണിലെ നാനാജാതി മതസ്ഥരായ വ്യാപാരികൾക്ക് നേട്ടമായി. ഹൈകോടതി വിധിയെ തുടർന്ന് ഒഴിഞ്ഞുപോയ ഇവർക്ക് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചതിനെതുടർന്ന് മടങ്ങിവരാനായത് സി.പി.എമ്മിെൻറ രാഷ്ട്രീയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ചക്കുവള്ളി ടൗണിൽ പോരുവഴി പഞ്ചായത്തിന് സ്വന്തമായുള്ള ഒരേക്കറോളം പുറേമ്പാക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നും ഒഴിഞ്ഞുപോകുന്ന വ്യാപാരികളിൽ അർഹതയുള്ളവർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് മാന്യമായ പുനരധിവാസം നൽകണമെന്നും ആവശ്യപ്പെട്ട് സി.പി.എം മാർച്ച് 10ന് ഒഴിപ്പിക്കൽ നടപടികൾ തടസ്സപ്പെടുത്തിയിരുന്നു. പോരുവഴി, ശൂരനാട് വടക്ക് വില്ലേജുകളിലായി ചക്കുവള്ളി ടൗണിൽ കച്ചവടം ചെയ്യുന്ന 32 പേരുടെ വ്യാപാരസ്ഥാപനങ്ങൾ നിലനിൽക്കുന്നത് ചക്കുവള്ളി ശ്രീപരബ്രഹ്മ ക്ഷേത്രത്തിെൻറ ഭൂമിയിലാണെന്ന് ഹൈകോടതി കണ്ടെത്തിയതിനെതുടർന്നായിരുന്നു ഒഴിപ്പിക്കൽ നടപടി. സി.പി.എം നിലപാടിനെതിരെ സംഘ്പരിവാർ മാസം നീണ്ട ശക്തമായ സമരപരിപാടികൾ സംഘടിപ്പിച്ചു. വിവിധ ഹൈന്ദവ സംഘടനകളുടെ സംസ്ഥാന നേതാക്കൾ പ്രാസംഗികരായി എത്തി. പ്രാദേശികനേതാക്കൾ സി.പി.എമ്മിനെതിരെ നാട്ടിടങ്ങളിൽ പ്രചാരണത്തിനിറങ്ങി. മറുവശത്ത് വ്യാപാരികൾ നടത്തിയ നിയമയുദ്ധത്തിന് സി.പി.എം എല്ലാപിന്തുണയും നൽകി. സി.പി.എം നിലപാടിന് കടകവിരുദ്ധമായി ശൂരനാട് പൊലീസിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകളിന്മേൽ ഉന്നത ഉദ്യോഗസ്ഥരെകൊണ്ട് പുനരന്വേഷണം നടത്തിച്ച് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാറിെൻറ നിലപാട് അറിയിച്ചു. ഇതിെൻറ ഫലമെന്നവണ്ണം ഒഴിഞ്ഞ് ഒന്നരമാസത്തിന് ശേഷം വ്യാപാരികൾ മടങ്ങിയെത്തുകയും ചെയ്തു. ഇതേസമയം മേഖലയിൽ വർഗീയകലാപം ഉണ്ടാകുമെന്ന തങ്ങളുടെ നിഗമനം പ്രായോഗികതലത്തിൽ കൊണ്ടുവരാൻ ശ്രമിക്കുകയും കടതുറന്ന വ്യാപാരികളെ അനുനയത്തിെൻറ ഭാഷയിൽ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഏതാനും പൊലീസ് ഉദ്യോഗസ്ഥർ സി.പി.എമ്മിെൻറയും ഉന്നത ഇൻറലിജൻസ് അധികൃതരുടെയും നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.