കൊല്ലം: സ്ത്രീസുരക്ഷ ശക്തമാക്കുന്നതിന്‍െറ ഭാഗമായി കൊല്ലം സബ്ഡിവിഷനിലെ മുഴുവന്‍ വനിതപൊലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി സിറ്റി പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധിപേര്‍ പിടിയിലായി. സിറ്റി പൊലീസ് കമീഷണര്‍ ഡോ. സതീഷ് ബിനോയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. മഫ്തിയിലും യൂനിഫോമിലുമാണ് പരിശോധന നടത്തിയത്. കൊല്ലം ബീച്ച്, ആശ്രാമം, അഡ്വഞ്ചര്‍ പാര്‍ക്ക്, റെയില്‍വെ സ്റ്റേഷന്‍, കോളജ് ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സ്ത്രീകളെ ശല്യപ്പെടുത്തിയവരെയും ക്ളാസില്‍ കയറാതെ കറങ്ങിനടന്ന വിദ്യാര്‍ഥിനികളെയും ഈസ്റ്റ് പൊലീസ്സ്റ്റേഷനിലും വനിതാസ്റ്റേഷനിലും എത്തിച്ച് വിദ്യാര്‍ഥിനികളെ രക്ഷാകര്‍ത്താക്കളോടൊപ്പം വിട്ടയച്ചു. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ ശല്യംചെയ്ത മൂന്നുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ബീച്ചിലും അഡ്വഞ്ചര്‍ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ധാരാളം വിദ്യാര്‍ഥിനികള്‍ യൂനിഫോമിലും മറ്റും ചെറുപ്പക്കാരോടൊപ്പം ക്ളാസുകളില്‍ കയറാതെ ചെലവഴിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും വിവരം കോളജിലെയും മറ്റ് വിദ്യാലയങ്ങളിലെയും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുമെന്നും പൊലീസ് അറിയിച്ചു. കൊല്ലം എ.സി.പി ജോര്‍ജ് കോശി പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. ഈസ്റ്റ് സി.ഐ എസ്. മഞ്ജുലാല്‍, വനിതസെല്‍ സി.ഐ ജിജി, ഈസ്റ്റ് എസ്.ഐ എസ്. ജയകൃഷ്ണന്‍, വനിത പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അനിലകുമാരി, കൊല്ലം സബ്ഡിവിഷനിലെ വനിതപൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.