സ്കൂള്‍ ആക്രമണം; പി.ടി.എ പ്രതിഷേധിച്ചു

ചവറ: നീണ്ടകര സെന്‍റ് ആഗ്നസ് ഗേള്‍സ് ഹൈസ്കൂളിന് നേരെ നടന്ന അക്രമത്തില്‍ കുറ്റക്കാരെ പിടികൂടാത്തതില്‍ അധ്യാപക രക്ഷാകര്‍തൃസമിതി പ്രതിഷേധം സംഘടിപ്പിച്ചു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും അന്വേഷണം എങ്ങുമത്തെിയിട്ടില്ല. രക്ഷാകര്‍ത്താക്കളും പൂര്‍വവിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് പ്രതിഷേധ പ്രകടനത്തിലും യോഗത്തിലും പങ്കെടുത്തത്. സ്കൂളില്‍ നിന്നാരംഭിച്ച പ്രകടനം വേട്ടുതറ കുരിശടി മുസ്ലിയാല്‍ റോഡ് വഴി ദേശീയപാതയിലത്തെി സ്കൂളില്‍ സമാപിച്ചു. സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയ ഇടവക വികാരി ഫാ. അരുണ്‍ ജെ. ആറാടന്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് റാണി എഡിസണ്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മായ, സിസ്റ്റര്‍ സൂര്യ, ഷീല, ഹെന്‍ട്രി, ജോയി, ഒൗസേപ് ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു. കുറ്റക്കാരെ എത്രയുംവേഗം പിടികൂടണമെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ ചവറ ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി സന്ദര്‍ശിച്ചു. സ്കൂളില്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ അധ്യയനം നടത്താനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധയോഗത്തില്‍ നീണ്ടകര പഞ്ചായത്ത് പ്രസിഡന്‍റ് മായാ വിമലാ പ്രസാദ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ഷീല, വാര്‍ഡ് അംഗം ഹെന്‍ട്രി, സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോയി, മാനേജര്‍ സിസ്റ്റര്‍ സൂര്യ, ഇടവക വികാരി അരുണ്‍ ആറാടന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.