ജലനിധി കേസ്: പ്രതിഷേധം ശക്തമാക്കി പഞ്ചായത്ത് അംഗങ്ങള്‍

ചവറ: ജലനിധി ഓഫിസ് സമരവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗങ്ങള്‍ നടത്തുന്ന സമരം മൂന്നാം ദിവസം പിന്നിട്ടു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ സമരം മൂന്നാം ദിവസമത്തെിയപ്പോള്‍ തീരദേശ വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പൂര്‍ണ പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യത്തിലേക്ക് മാറി. ചവറ പഞ്ചായത്ത് അംഗങ്ങളായ ജ്യോതിഷ്കുമാര്‍, കവിത, പൊന്നി വല്ലഭ ദാസ്, യോഹന്നാന്‍ എന്നിവരാണ് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമരം തുടങ്ങിയത്. ചെറുശ്ശേരിഭാഗം, പുത്തന്‍കോവില്‍, തട്ടാശ്ശേരി വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് ഈമാസം ഏഴിനാണ് ജലനിധി ഓഫിസ് ഉപരോധിച്ചത്. സമരക്കാര്‍ ഓഫിസില്‍ കടന്ന് ഫയലുകള്‍ നശിപ്പിച്ചു. ജീവനക്കാരെ അസഭ്യം പറഞ്ഞു തുടങ്ങിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പഞ്ചായത്ത് സമിതിയെ അറിയിക്കാതെ ചില അംഗങ്ങള്‍ നടത്തിയ സമരത്തിന്‍െറ പേരിലുണ്ടായ കേസ് പഞ്ചായത്ത് ഏറ്റെടുക്കില്ളെന്ന തീരുമാനം ഉണ്ടായതോടെയാണ് തിങ്കളാഴ്ച മുതല്‍ സമരം തുടങ്ങിയത്. നിരന്തരമായി ശുദ്ധജലം എത്താത്തതിന് പരിഹാരം കാണാത്തതിനാലാണ് ജനങ്ങള്‍ക്കു വേണ്ടി സമരം നടത്തിയതെന്ന് കേസിലുള്‍പ്പെട്ട അംഗങ്ങള്‍ പറഞ്ഞു. മൂന്നാം ദിനം സമരത്തിന് പിന്തുണയുമായി തട്ടാശ്ശേരി വാര്‍ഡ് നിവാസികളത്തെി സമരത്തില്‍ പങ്കെടുത്തു. മാസങ്ങളായി തുടരുന്ന ജലക്ഷാമത്തിന് പരിഹാരം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സമരത്തിന്‍െറ പേരില്‍ ദുരുദ്ദേശ്യ നിലപാടാണ് ചില ജനപ്രതിനിധികള്‍ സ്വീകരിക്കുന്നതെന്ന് ജലനിധി അധികൃതര്‍ പറഞ്ഞു. ശാസ്താംകോട്ടയിലെ ജലലഭ്യതക്കനുസരിച്ച് കൃത്യമായി പമ്പിങ് നടത്തുന്നുണ്ട്. 23 വാര്‍ഡുകളില്‍ മൂന്ന് വാര്‍ഡുകള്‍ മാത്രം നിരന്തരമായി പ്രതിഷേധിക്കുന്നത് ചില വ്യക്തികളുടെ താല്‍പര്യം മാത്രമാണ്. ജലനിധിയുടെ ഉടമസ്ഥതയിലെ മൂന്ന് പമ്പ് ഹൗസുകളിലും പരാതികളില്ലാതെയാണ് ജല വിതരണം നടത്തുന്നത്. തട്ടാശ്ശേരിയിലെ കുഴല്‍ക്കിണറിന്‍െറ ഉടമസ്ഥാവകാശം പഞ്ചായത്ത് ബാധ്യതകള്‍ തീര്‍ത്ത് വിട്ട് തന്നാല്‍ ജലനിധി ഏറ്റെടുക്കാന്‍ തയാറാണെന്ന് ജലനിധി അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.