കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഹോട്ടലുടമ അടിച്ചൊടിച്ചതായി പരാതി

വര്‍ക്കല: കൂലി ചോദിച്ച ഹോട്ടല്‍ തൊഴിലാളിയുടെ കൈ ഉടമയും മറ്റു ജീവനക്കാരും ചേര്‍ന്ന് അടിച്ചൊടിച്ചതായി പരാതി. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ വര്‍ക്കല ടൗണിലെ ദ്വാരക ഹോട്ടലിലാണ് സംഭവം. തൊഴിലാളിയായ പത്തനാപുരം ഈട്ടിവിള കിഴക്കതില്‍ വീട്ടില്‍ റഷീദിനാണ് (35) മര്‍ദനമേറ്റത്. വലതു കൈയിലെ രണ്ടു വിരലുകള്‍ക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു മാസമായി റഷീദ് ദ്വാരക ഹോട്ടലില്‍ പണിയെടുത്ത് വരുകയാണ്. ഗള്‍ഫില്‍ പോകാന്‍ വിസ ലഭിച്ചതിനെ തുടര്‍ന്ന് ജോലി മതിയാക്കുകയാണെന്നും കൂലിയിനത്തില്‍ ബാക്കി കിട്ടാനുള്ള 4000 രൂപ ചോദിച്ചതാണ് ഉടമയെ പ്രകോപിപ്പിച്ചതെന്നും റഷീദ് വര്‍ക്കല പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ളെന്ന് റഷീദ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.