അഞ്ചല്‍: ഏറെ കൊട്ടിഘോഷിക്കപ്പെട്ട് ഉദ്ഘാടനമാമാങ്കവും നടത്തിയ ജില്ല പഞ്ചായത്തിന്‍െറ ‘സ്വപ്നപദ്ധതി’ പാതിവഴിയിലായി. അഞ്ചല്‍ ഗവ. ഈസ്റ്റ് സ്കൂള്‍ ഗ്രൗണ്ടില്‍ അന്തര്‍ദേശീയ നിലവാരത്തില്‍ സ്റ്റേഡിയം നിര്‍മിക്കുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ മൂലം അവഗണിക്കപ്പെട്ടത്. ജില്ല പഞ്ചായത്ത് 2013-14 വാര്‍ഷികപദ്ധതിയില്‍ ഒരു കോടി ബജറ്റില്‍ വകയിരുത്തുകയും ഒന്നാംഘട്ടമായി 30 ലക്ഷം ചെലവഴിക്കുകയുമുണ്ടായി. തുക ഉപയോഗിച്ച് ഗ്രൗണ്ടിന്‍െറ ഒരു ഭാഗത്ത് ഏകാനും കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിച്ചിരിക്കുകയാണ്. ഇത് പൂര്‍ത്തീകരിക്കുന്നതിനുള്ള തുടര്‍പദ്ധതികളൊന്നും പിന്നീടുണ്ടായില്ല. അഞ്ചല്‍ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ആറ് ലക്ഷം രൂപ മുടക്കി ഗ്രൗണ്ടിന്‍െറ മറ്റൊരുഭാഗം പാറകെട്ടി സംരക്ഷിച്ചിട്ടുണ്ട്. സ്കൂള്‍ ഗ്രാമപഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനമല്ലാത്തതിനാല്‍ ഇവര്‍ക്ക് ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സാങ്കേതികതടസ്സങ്ങളുണ്ട്. അഞ്ചലിലെയും പരിസര പഞ്ചായത്തുകളിലെയും പ്രദേശങ്ങളിലെയും കേരളോത്സവം പോലെയുള്ള പരിപാടികളും ഫുട്ബാള്‍, ക്രിക്കറ്റ് മേളകള്‍, എക്സിബിഷനുകള്‍, വ്യാവസായിക എക്സ്പോകള്‍ മുതലായ പരിപാടികള്‍ നടത്തുന്നതിനുള്ള സ്ഥലസൗകര്യമുള്ളത് ഇവിടെയാണ്. സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയായാല്‍ ജില്ല തലത്തില്‍ നടത്തുന്ന പല പരിപാടികളും മേളകളും ഇവിടെ വെച്ച് നടക്കാനാകും. ഇത് എത്രയുംപെട്ടെന്ന് യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.