ഇരവിപുരം: വേനല്‍ കടുത്തതോടെ ആറുകളും തോടുകളും കുളങ്ങളും വറ്റിവരണ്ടുതുടങ്ങി. ജലനിരപ്പ് താഴ്ന്നതോടെ കിണറുകളിലും വെള്ളം ഇല്ലാത്ത അവസ്ഥ. ഗ്രാമങ്ങളില്‍ വരള്‍ച്ച രൂക്ഷമാകുകയാണ്. ഇത്തിക്കര ആറില്‍ അവസാനിക്കുന്ന പള്ളിമണ്‍ ആറ്റില്‍ വെള്ളമില്ല. ഏലാകളിലെ തോടുകളെല്ലാം വറ്റിവരണ്ട നിലയിലാണ്. കുളങ്ങളുടേയും സ്ഥിതി ഇതുതന്നെയാണ്. കനാല്‍ തുറന്നുവിടാന്‍ അധികൃതര്‍ തയാറാകാത്തതാണ് തോടുകളിലും ആറുകളിലും വെള്ളമില്ലാതാകാന്‍ ഇടയാക്കിയതെന്നാണ് പറയുന്നത്. സാധാരണ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കനാലുകള്‍ തുറന്നുവിടാറുള്ളതാണ്. ഇത്തവണ ജനുവരി അവസാനമായിട്ടും കനാല്‍ തുറന്നുവിട്ടിട്ടില്ല. കനാലില്‍ വെള്ളമത്തെിയില്ളെങ്കില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമാകുമെന്നാണ് പറയുന്നത്. മയ്യനാട്, കൊട്ടിയം, കണ്ണനല്ലൂര്‍ ഭാഗങ്ങളില്‍ കനാലില്‍ വെള്ളമത്തെുമ്പോഴാണ് കിണറുകളിലെ ജലനിരപ്പ് കൂടുന്നത്. കിണറുകള്‍ വറ്റിയതോടെ വെള്ളം വിലകൊടുത്തുവാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാര്‍. വെളിയം: ഓടനാവട്ടത്തെ ചിറകളിലെ ജലം വറ്റിവരണ്ടു. പ്രദേശത്തെ നാല് ചിറകളാണ് വറ്റിയത്. കട്ടയില്‍ ചിറ വറ്റിയതിനാല്‍ നിരവധിപേര്‍ വെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. ചിറക്ക് സമീപം ഒഴുകുന്ന കട്ടയില്‍ തോട്ടിലെ ജലനിരപ്പും കുറഞ്ഞിരിക്കുകയാണ്. ഇതുമൂലം പ്രദേശവാസികള്‍ ജലത്തിന് ബുദ്ധിമുട്ടേണ്ട അവസ്ഥയിലാണ്. ജില്ല പഞ്ചായത്തിന്‍െറയും ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെയും ജലസംഭരണികള്‍ പ്രദേശത്തുണ്ടെങ്കിലും വെള്ളം ആര്‍ക്കും ലഭിക്കുന്നില്ളെന്ന പരാതിയാണുള്ളത്. വെളിയത്ത് പത്തോളം ചിറകളുണ്ടെങ്കിലും വേനലില്‍ ഭൂരിഭാഗവും വറ്റിയിരിക്കുകയാണ്. ചിറകള്‍ നവീകരിക്കുന്നതിന് സര്‍ക്കാര്‍ ലക്ഷക്കണക്കിന് രൂപ നല്‍കുന്നുണ്ടെങ്കിലും പ്രയോജനമില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശം കുടിവെള്ളക്ഷാമത്തിലായതിനാല്‍ വെളിയം പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ടിപ്പര്‍ ലോറികളില്‍ ടാങ്കര്‍ വഴി ജലം എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കട്ടയില്‍, ചെപ്ര, ചെന്നാപ്പാറ, മുട്ടറ, വട്ടമണ്‍തറ എന്നിവിടങ്ങളിലാണ് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. നേരത്തേതന്നെ ജലാശയങ്ങള്‍ വറ്റിയതിനാല്‍ പ്രദേശവാസികള്‍ പൈപ്പ് പൊട്ടി ഒലിക്കുന്ന വെള്ളം ശേഖരിക്കുന്നതിനുള്ള നീണ്ട നിരയില്‍ നില്‍ക്കുന്ന കാഴ്ചയാണ് പഞ്ചായത്തിന്‍െറ പല ഭാഗങ്ങളിലും. വരുംദിവസങ്ങളില്‍ മഴ പെയ്യാതിരുന്നാല്‍ പ്രശ്നം ഗുരുതരമാകുമെന്ന് നാട്ടുകാര്‍ ഭയക്കുന്നു. ഈ സമയങ്ങളില്‍ കെ.ഐ.പി കനാല്‍ തുറന്നുവിട്ട് 60 ശതമാനത്തോളം പേരുടെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, കനാലിന്‍െറ പല മേഖലയിലും നവീകരണവും അറ്റകുറ്റപ്പണിയും നടക്കുന്നതിനാല്‍ വെള്ളം തുറന്നുവിടുന്നത് ഇനിയും നീളുമെന്നാണ് അധികൃതരില്‍നിന്നുള്ള അറിയിപ്പ്. വയലുകളിലെ അരുവികളില്‍ ജലസ്രോതസ്സുകള്‍ വറ്റിയതിനാല്‍ ഇത്തവണ കര്‍ഷകര്‍ക്ക് വന്‍സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. ഇപ്പോള്‍ത്തന്നെ വെളിയം പഞ്ചായത്തില്‍ നെല്‍കര്‍ഷകര്‍ക്ക് 20ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. മഴ പെയ്യാതിരിക്കുകയോ കനാലിലൂടെ വെള്ളം എത്താതിരിക്കുകയോ ചെയ്താല്‍ നാശനഷ്ടം ഇനിയും വര്‍ധിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.