കാവനാട്: ജില്ലയില്‍ മൂന്നിടത്തുണ്ടാ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കായല്‍തീരത്ത് കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടില്‍ തീപിടുത്തം. ബോട്ട് പൂര്‍ണമായി കത്തിനശിച്ചു. വലകളും വയര്‍ലെസ് സെറ്റും മറ്റ് ഉപകരണങ്ങളും ഡീസലും അഗ്നിക്കിരയായി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഞായറാഴ്ച രാവിലെ 11 ഓടെ കാവനാട് അരവിള ബോട്ട് ജെട്ടിയോട് ചേര്‍ന്ന് കെട്ടിയിട്ടിരുന്ന പയസ് ലോഡ് എന്ന ബോട്ടിനാണ് തീപിടിച്ചത്. ബോട്ടില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സമീപത്തെ ബോട്ടുകളിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ വെള്ളമൊഴിച്ച് അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നു. ബോട്ടിന്‍െറ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടര്‍ വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. നിരവധി ബോട്ടുകള്‍ സമീപത്തായി ഉണ്ടായിരുന്നു. തീ ഇവിടേക്ക് പടരാതിരുന്നത് വന്‍ ദുരന്തമൊഴിവാക്കി. മത്സ്യത്തൊഴിലാളികള്‍ വിവരം ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലും അഗ്നിശമനസേനയിലും അറിയിച്ചതിനെ തുടര്‍ന്ന് ചാമക്കട ഫയര്‍ സ്റ്റേഷനില്‍നിന്ന് മൂന്ന് യൂനിറ്റ് സ്ഥലത്തത്തെിയപ്പോഴേക്കും ബോട്ട് പൂര്‍ണമായി കത്തിയിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റൊരു പാചകവാതക സിലിണ്ടിലിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞു. ബോട്ടിന്‍െറ ചട്ടം മാത്രമാണ് അവശേഷിച്ചത്. കാവനാട് നമിത ഭവനില്‍ സോളമന്‍െറ ഭാര്യ മിറാന്‍ഡയുടെ പേരിലുള്ള ബോട്ടാണ് അഗ്നിക്കിരയായത്. തീപിടിത്തത്തിന്‍െറ കാരണം വ്യക്തമല്ല. കടലില്‍ മത്സ്യബന്ധനത്തിനുപോയി മൂന്നു ദിവസം മുമ്പാണ് ബോട്ട് തിരികെയത്തെിയത്. ഞായറാഴ്ച രാത്രി കടലില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ബോട്ടിലുണ്ടായിരുന്ന 22 വലകളും രണ്ട് വയര്‍ലസ് സിസ്റ്റവും ജി.പി.എസും കടലിന്‍െറ ആഴം കണക്കാക്കുന്ന എക്കോ സൗണ്ട് സിസ്റ്റവും കത്തിനശിച്ചു. 2000 ലിറ്റര്‍ ഡീസലും കത്തിപ്പോയി. 15 ലക്ഷത്തിന്‍െറ നഷ്ടം കണക്കാക്കുന്നു. മൂന്നു ദിവസത്തോളം കടലില്‍ തങ്ങി മത്സ്യബന്ധനംനടത്തുന്ന ബോട്ടാണിത്. എട്ട് തൊഴിലാളികളാണ് ഈ ബോട്ടില്‍ പോകുന്നത്. അഞ്ചാലുംമൂട്: കൊല്ലം-കായകുളം പാതയില്‍ പെരുമണിലും ചാത്തിനാംകുളത്തും റെയില്‍വേ ട്രാക്കിന് സമീപം തീപടര്‍ന്നത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച ഉച്ചക്ക് 12 ഓടെയാണ് പെരുമണ്‍ റെയില്‍വേ ഗേറ്റിന് സമീപം തീപിടിച്ചത്. വൈകീട്ട് അഞ്ചോടെയാണ് ചാത്തിനാംകുളം റെയില്‍വേ ഗേറ്റിന് സമീപം തീപിടിച്ചത്. ഉച്ചയോടെ കൊല്ലത്തുനിന്നും എറണാകുളത്തുനിന്നും വന്ന പാസഞ്ചര്‍ ട്രെയിനുകള്‍ മീറ്ററുകള്‍ ദൂരെ പിടിച്ചിട്ടു. തീ നിയന്ത്രണവിധേയമാക്കിയതോടെ വേഗംകുറച്ച് ട്രെയിനുകള്‍ കടത്തിവിടുകയായിരുന്നു. വൈകീട്ട് ചാത്തിനാംകുളം ഭാഗത്ത് തീപിടിച്ചതോടെ കൊല്ലത്തേക്ക് വരുകയായിരുന്ന ഷാലിമാര്‍ എക്സ്പ്രസും പെരിനാട് ഭാഗത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനും അല്‍പനേരം ചപ്പത്തേടം, ചാത്തിനാംകുളം എന്നീ റെയില്‍വേ ഗേറ്റുകള്‍ക്ക് സമീപം പിടിച്ചിട്ടു. കൊല്ലത്തുനിന്ന് അഗ്നിശമനസേനയത്തെിയാണ് രണ്ടിടങ്ങളിലെയും തീ കെടുത്തിയത്. കൊട്ടിയം: റോഡരികില്‍ നിര്‍മാണം നടക്കുന്ന ബഹുനില കെട്ടിടത്തോട് ചേര്‍ന്ന ഷെഡ് കത്തി നശിച്ചു. റോഡരികിലെ പുല്ലിലും കെട്ടിട നിര്‍മാണ അവശിഷ്ടങ്ങളിലും പിടിച്ച തീ ഷെഡിലേക്ക് പടരുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മേവറം ബൈപാസ് ജങ്ഷനിലായിരുന്നു സംഭവം. ബൈപാസിനടുത്ത് നിര്‍മാണം നടക്കുന്ന ഷോപ്പിങ് കോംപ്ളക്സ് കെട്ടിടത്തിന്‍െറ നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കാന്‍വേണ്ടി ഇരുമ്പുഷീറ്റുകൊണ്ട് നിര്‍മിച്ച ഷെഡാണ് കത്തിനശിച്ചത്. കൊല്ലത്തുനിന്നുമത്തെിയ ഫയര്‍ഫോഴ്സ് സംഘമാണ് തീ കെടുത്തിയത്. കണ്‍ട്രോള്‍ റൂം പൊലീസും സ്ഥലത്തത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.