ഏനാത്ത് ബെയ്ലി പാലത്തിന്‍െറ ആവശ്യമില്ല –മന്ത്രി

കൊട്ടാരക്കര: ഏനാത്ത് ബെയ്ലി പാലത്തിന്‍െറ ആവശ്യമില്ളെന്ന് മന്ത്രി ജി. സുധാകരന്‍. കൊട്ടാരക്കരയില്‍ മിനി സിവില്‍ സ്റ്റേഷന്‍െറ നിര്‍മാണം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മന്ത്രി. കെ.എസ്.ടി.പി റോഡ് സുരക്ഷാപദ്ധതിയുടെ നടത്തിപ്പുകാരായ ഇ.കെ.കെ ആയിരിക്കും കരാറുകാര്‍. ഈ പദ്ധതിയില്‍ ഇപ്പോള്‍ത്തന്നെ രണ്ടുകോടി രൂപ ഏനാത്ത് പാലം നവീകരണത്തിനായി വകയിരുത്തിയിട്ടുണ്ട്. തടസ്സങ്ങളില്ളെങ്കില്‍ ഈ തുക കൂടി ഉപയോഗിച്ച് കൂടുതല്‍ ബാധ്യതകളില്ലാതെ ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ഇതിനുള്ള എസ്റ്റിമേറ്റ് എത്രയുംപെട്ടെന്ന് സമര്‍പ്പിക്കാന്‍ കെ.എസ്.ടി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിജിലന്‍സിന്‍െറ നിരീക്ഷണത്തിലായിരിക്കും നിര്‍മാണം. പാലത്തിന് സംഭവിച്ച ബലക്ഷയത്തിന് പ്രധാനകാരണം മണലൂറ്റാണെന്നും അന്തമന്‍ പാലത്തിന് ബലക്ഷയം ഇല്ളെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട്. ഏനാത്ത് പാലത്തിന് സമാന്തരമായ ഇടറോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ആദ്യഘട്ടം ഏപ്രില്‍ 30ന് പൂര്‍ത്തീകരിച്ച് ഉദ്ഘാടന സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. പി. ഐഷാപോറ്റി എം.എല്‍.എ, നഗരസഭാ കൗണ്‍സിലര്‍മാരായ എസ്.ആര്‍ രമേശ്, സി. മുകേഷ്, സി.പി.എം ഏരിയ സെക്രട്ടറി എന്‍. ബേബി, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.