കരുനാഗപ്പള്ളി: വാഹനാപകടത്തെതുടര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ച് അവയവങ്ങള്‍ ദാനംചെയ്ത കല്ളേലിഭാഗം പുതുമംഗലത്ത് കിഴക്കതില്‍ മോഹനന്‍-ലളിത ദമ്പതികളുടെ മകന്‍ നിഥിന്‍െറ (19) കുടുംബത്തിന്‍െറ വീടെന്ന സ്വപ്നം പൂവണിയുന്നു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി മഞ്ജുക്കുട്ടനും കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സുമന്‍ജിത്ത്മിഷയും സാമൂഹികമാധ്യമങ്ങളിലൂടെയും ദൃശ്യ-പത്രമാധ്യമങ്ങളിലൂടെയും കുടംബത്തിന്‍െറ സ്ഥിതി പുറത്തുകൊണ്ടുവന്നിരുന്നു. ഇതറിഞ്ഞ കെ.സി. വേണുഗോപാല്‍ എം.പി നേരിട്ടത്തെി നിഥിന്‍െറ മാതാപിതാക്കളെ കണ്ടശേഷം വീട് വെച്ച് നല്‍കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു. എം.പിയുടെ ഒരുമാസത്തെ ശമ്പളം വീട് വെക്കുന്നതിനുള്ള പ്രാരംഭചെലവുകള്‍ക്ക് നല്‍കുമെന്നും മൂന്ന് മാസത്തിനകം വീട് പൂര്‍ത്തീകരിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എം.പി പറഞ്ഞു. കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റ് എന്‍. അജയകുമാര്‍, യൂത്ത് കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റ് സി.ഒ. കണ്ണന്‍, നജീബ് മണ്ണേല്‍, എം.എം.സലിം, കല്ളേലിഭാഗം ബാബു, ഷിബു എസ്. തൊടിയൂര്‍, ജിജി, വിഷ്ണു എന്നിവര്‍ എം.പിക്കൊപ്പം ഉണ്ടായിരുന്നു. അവയവദാനത്തിലൂടെ ആറുപേര്‍ക്കാണ് നിഥിന്‍ പുതുജീവന്‍ നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.