കുന്നത്തൂര്‍ സബ് ആര്‍.ടി ഓഫിസില്‍ ഇ-സേവ കേന്ദ്രം തുടങ്ങും

ശാസ്താംകോട്ട: ഇടനിലക്കാരുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ചൂഷണം ഒഴിവാക്കാന്‍ കുന്നത്തൂര്‍ സബ് ആര്‍.ടി ഓഫിസില്‍ കുടുംബശ്രീയുമായി സഹകരിച്ച് ഇ-സേവ കേന്ദ്രം തുടങ്ങാനുള്ള നടപടി ആരംഭിച്ചു. മതിയായ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഇവിടെ ഇ-സേവ കേന്ദ്രം തുടങ്ങിയിട്ടില്ലാത്തത് സംബന്ധിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് ഓഫിസ് സന്ദര്‍ശിച്ച കൊല്ലം ആര്‍.ടി.ഒ ഇതുസംബന്ധിച്ച നിര്‍ദേശം ആര്‍.ടി.ഒ എച്ച്. അന്‍സാരിക്ക് നല്‍കിയത്. 2015ല്‍ ഗതാഗത കമീഷണര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം നാട്ടുകാര്‍ എത്തുന്ന മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ഇ-സേവ കേന്ദ്രങ്ങള്‍ തുടങ്ങേണ്ടതുണ്ട്. രാവിലെ എട്ടിന് പ്രവര്‍ത്തന സജ്ജമാകുന്ന കേന്ദ്രം വഴി ജനങ്ങള്‍ക്ക് ആര്‍.ടി ഓഫിസിലെ സേവനങ്ങള്‍ ഉറപ്പാക്കാനാവും. കുടുംബശ്രീയെയാണ് ഇതിന്‍െറ നോഡല്‍ ഏജന്‍സിയായി വകുപ്പ് നിശ്ചയിച്ചിട്ടുള്ളത്. കമ്പ്യൂട്ടറും സ്ഥലസൗകര്യവുമെല്ലാം വകുപ്പ് വേണം ലഭ്യമാക്കാന്‍. അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഉണ്ടായിട്ടും കുന്നത്തൂരില്‍ ഇതുവരെയും ഇ-സേവാ കേന്ദ്രം തുടങ്ങിയിരുന്നില്ല. ആര്‍.ടി.ഒ യുടെ നിര്‍ദേശത്തിന്‍െറ പശ്ചാത്തലത്തില്‍ ജോയന്‍റ് ആര്‍.ടി.ഒ എച്ച്. അന്‍സാരി, എം.വി.ഐ എം.ജി. മനോജ് എന്നിവര്‍ കുടുംബശ്രീ അധികൃതരുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.