കൊട്ടാരക്കര: റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് നടപടിയായി. ഇതിന്‍െറ ഭാഗമായി സ്റ്റേഷന്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയോടൊപ്പം മധുര ഡിവിഷന്‍ സീനിയര്‍ എന്‍ജിനീയര്‍ മനോഹരന്‍െറ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നടപ്പാക്കേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ എം.പി നിര്‍ദേശിക്കുകയും പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുകയും ചെയ്തു. രണ്ടാം പ്ളാറ്റ്ഫോം ടൈല്‍ പാകി വൃത്തിയാക്കാനും കൂടുതല്‍ പ്ളാറ്റ്ഫോം ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. ഒന്നാം പ്ളാറ്റ്ഫോമിലെ ആസ്ബസ്റ്റോസ് ഷെല്‍ട്ടര്‍ മാറ്റി ഗാല്‍വനൈസ്ഡ് ഷീറ്റ് സ്ഥാപിക്കും. പാര്‍ക്കിങ് ഏരിയ സ്റ്റേഷന്‍െറ ഇരുവശത്തുമായി വിപുലീകരിക്കും. സ്റ്റേഷന് മുന്നില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. എല്ലാ ടാപ്പുകളിലൂടെയും വെള്ളം ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. സ്റ്റേഷന്‍ പരിസരത്തെ കിണര്‍ വൃത്തിയാക്കി ശുചീകരിക്കും. കിണറിന്‍െറ മുകള്‍ഭാഗം ഗ്രില്ലിട്ട് സംരക്ഷിക്കും. ഗുഡ്ഷെഡ് റോഡ് നവീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. മേല്‍പാലത്തില്‍ കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കും. നശിച്ചുകിടക്കുന്ന ക്വാര്‍ട്ടേഴ്സ് പൊളിച്ചുമാറ്റും. സാമൂഹികവിരുദ്ധരുടെയും മോഷ്ടാക്കളുടെയും ശല്യം ഒഴിവാക്കാന്‍ തകര്‍ന്നുകിടക്കുന്ന ഫെന്‍സിങ്ങുകള്‍ മാറ്റി സ്ഥാപിക്കും. വാട്ടര്‍ കൂളര്‍ പുന$സ്ഥാപിക്കും. യാത്രക്കാര്‍ക്കായി കൂടുതല്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കും. സ്റ്റേഷനിലെ ലൈറ്റ് സംവിധാനത്തിന് ഇന്‍വെര്‍ട്ടര്‍ സ്ഥാപിക്കുവാനും തീരുമാനമായി. യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കുമെന്നും മൂന്നാമത്തെ പ്ളാറ്റ്ഫോം നിര്‍മിക്കുന്നത് സംബന്ധിച്ച് പ്രപ്പോസല്‍ സമര്‍പ്പിക്കാമെന്നും ഡിവിഷനല്‍ എന്‍ജിനീയര്‍ അറിയിച്ചു. മൈലം വില്ളേജ് ഓഫിസിന് സമീപത്തായി പള്ളിക്കലില്‍ നിന്നുമുള്ള റോഡ്, സംസ്ഥാനഹൈവേയുമായി ബന്ധപ്പെടുത്തുന്നതിന് റെയില്‍വേ മേല്‍പാലം സ്ഥാപിക്കുന്നതിനുള്ള പ്രപ്പോസല്‍ തയാറാക്കാന്‍ തീരുമാനമെടുത്തു. പ്രപ്പോസല്‍ തയാറാകുന്നമുറയ്ക്ക് 50 ശതമാനം തുക എം.പി, എം.എല്‍.എ, പഞ്ചായത്ത് ഫണ്ടുകളില്‍ നിന്ന് ഉപയോഗിക്കാം. വില്ളേജ് ഓഫിസ്, എം.ജി.എം മേല്‍പാലം റോഡ് പണിയുന്നതിനുള്ള തടസ്സവും നീക്കാന്‍ ധാരണയായി. കുന്നത്തുവാതുക്കല്‍ ആര്‍.യു.ബി ഭാഗികമായി തുടങ്ങിയ പണികള്‍ നിര്‍ത്തിവെച്ചത് പരിശോധിച്ചു. കുന്നത്തുവാതുക്കല്‍ ഭാഗവും മൈലം ക്ഷേത്രവുമായി ബന്ധപ്പെടുത്തുന്ന തരത്തില്‍ ചെറിയ വാഹനങ്ങള്‍ കടന്നുപോകുന്ന വിധത്തില്‍ മേല്‍പാലം നിര്‍മിക്കുന്നതിന് വേണ്ട പ്രപ്പോസല്‍ സമര്‍പ്പിക്കും. വ്യാപകമായ കൈയേറ്റങ്ങള്‍ കണ്ടത്തെി. ഡി.ആര്‍.എമ്മിനെയും ഗേജ് കണ്‍വര്‍ഷന്‍ വിഭാഗത്തെയും അറിയിച്ച് കൈയേറ്റം ഒഴിപ്പിക്കുമെന്നും എം.പി അറിയിച്ചു. രാവിലെ എഴുകോണിലത്തെിയ സംഘം കുണ്ടറ ഈസ്റ്റ്, കൊട്ടാരക്കര, മൈലം, മൈലം വില്ളേജ് ഓഫിസ്, കുന്നത്തുവാതുക്കല്‍, കുര, ആവണീശ്വരം, കാര്യറ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഡിവിഷന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഉടന്‍ ചെയ്യുമെന്നും ബാക്കി വികസനപ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് തയാറാക്കി റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കുമെന്നും സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. അസി. ഡിവിഷനല്‍ എന്‍ജിനീയര്‍ അരുള്‍രാജ് ശങ്കര്‍, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ കറുപ്പുസ്വാമി, വല്‍സല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. സന്ദര്‍ശനത്തിന്‍െറ അടിസ്ഥാനത്തില്‍ മധുര ഡിവിഷനിലെ ഡിവിഷനല്‍ മാനേജര്‍ അവധിക്കാലത്ത് ഈ ലൈനില്‍ സന്ദര്‍ശനം നടത്തി അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.