കടല്‍ പരിധി 36 നോട്ടിക്കല്‍ മൈല്‍ ആക്കണം –മന്ത്രി മേഴ്സിക്കുട്ടിയമ്മ

ചവറ: കടലില്‍ സംസ്ഥാനങ്ങളുടെ അവകാശ പരിധി 36 നോട്ടിക്കല്‍ മൈല്‍ വരെ ആക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. നീണ്ടകര ഫിഷറീസ് അവയര്‍നെസ് സെന്‍ററില്‍ നടന്ന റാന്തല്‍ മത്സ്യങ്ങളും മത്സ്യബന്ധനവും എന്ന ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മത്സ്യമേഖലയില്‍ ദീര്‍ഘവീക്ഷണം നമ്മള്‍ പാലിക്കുന്നില്ല. അതു ഭാവി തലമുറയെ ബാധിക്കും. ഉപയോഗത്തിനനുസരിച്ചുള്ള ആനുപാതികമായ വര്‍ധന മത്സ്യസമ്പത്തിലില്ല. വിദേശ ട്രോളറുകള്‍ മത്സ്യസമ്പത്ത് അവര്‍ക്ക് തോന്നുന്ന സ്ഥലത്തേക്കാണ് കൊണ്ടുപോകുന്നത്. നമുക്കാവശ്യമായ മത്സ്യസമ്പത്തിനെ വിദേശ ട്രോളുകള്‍ ചൂഷണം ചെയ്യുന്നു. ഫിഷറീസിന്‍െറ പോളിസികള്‍ തീരുമാനിക്കുന്നത് വന്‍കിട വ്യവസായികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ്. ചെറുമത്സ്യങ്ങളെ പിടിക്കരുതെന്ന് കര്‍ശനമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഒരാഴ്ചമുമ്പ് കൊച്ചിയില്‍ കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തിനു ശേഷം കപ്പല്‍ നിര്‍ത്താതെ പോയ സംഭവം ഗുരുതരമായ വീഴ്ചയാണ്. അന്വേഷണത്തില്‍ കപ്പല്‍ വടക്കേ ഇന്ത്യക്കാരന്‍േറതാണെന്ന് കണ്ടത്തെി. അതുകൊണ്ട് അവിടെ മൃദു സമീപനമാണ്. കപ്പലിനെക്കുറിച്ച് വിവരങ്ങള്‍ കൈമാറുന്നില്ളെന്നും മന്ത്രി പറഞ്ഞു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടര്‍ ഡോ.സി.എന്‍. രവിശങ്കര്‍ അധ്യക്ഷത വഹിച്ചു. ഫിഷിങ് ടെക്നോളജി ഡിവിഷന്‍ ഹെഡ് ഡോ. ലീല എഡ്വിന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി. സുരേഷ്കുമാര്‍, ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പീറ്റര്‍ മത്യാസ്, ചാര്‍ളി ജോസഫ്, ഐ.സി.എ.ആര്‍.സി.ഐ.എഫ്.ടി പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. എം.പി. രമേശന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.