മൃഗാശുപത്രിയില്‍ മദ്യപരുടെ അഴിഞ്ഞാട്ടം; പരാതി നല്‍കിയതിന് ആശുപത്രിക്കുനേരെ ആക്രമണം

കൊട്ടിയം: പൊലീസ് ഒൗട്ട്പോസ്റ്റിന് തൊട്ടടുത്ത സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ രാവും പകലും മദ്യപരുടെയും സാമൂഹികവിരുദ്ധരുടെയും അഴിഞ്ഞാട്ടം. ഇവര്‍ക്കെതിരെ പൊലീസിന് പരാതി നല്‍കിയതിന് ആശുപത്രി കെട്ടിടം അടിച്ചുതകര്‍ത്തു. കണ്ണനല്ലൂര്‍ മൈതാനത്തോട് ചേര്‍ന്നാണ് മൃഗാശുപത്രിയും ആയുര്‍വേദ ആശുപത്രിയും പ്രവര്‍ത്തിക്കുന്നത്. തൊട്ടടുത്താണ് പൊലീസ് ഒൗട്ട്പോസ്റ്റ്. സാമൂഹികവിരുദ്ധ പ്രവൃത്തികള്‍ക്കെതിരെ ഒൗട്ട്പോസ്റ്റില്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ആശുപത്രിയുടെ പ്രവര്‍ത്തനസമയത്തും പരിസരത്ത് മദ്യപാനം നടത്തുന്നത് ഡോക്ടര്‍ വിലക്കി. പഞ്ചായത്ത് അംഗവും ഡോക്ടറും ചേര്‍ന്ന് കൊട്ടിയം പൊലീസിന് പരാതിയും നല്‍കി. സാമൂഹികവിരുദ്ധര്‍ എത്തിയ വാഹനത്തിന്‍െറ നമ്പര്‍ സഹിതം പൊലീസിന് പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായിട്ടില്ല. അന്ന് രാത്രിയില്‍ ആശുപത്രി കെട്ടിടത്തിന്‍െറ ജനല്‍ ചില്ലുകളെല്ലാം എറിഞ്ഞുതകര്‍ത്ത് അവര്‍ പകരംവീട്ടി. പരാതിയില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് നടപടികളൊന്നും സ്വീകരിച്ചില്ളെന്ന് വാര്‍ഡ് അംഗം ഷൈലജ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.