ശിശു സൗഹൃദ പ്രീ–സ്കൂള്‍ ആരംഭിച്ചു

പുനലൂര്‍: വി.ഒ.യു.പി സ്കൂളില്‍ ശിശുസൗഹൃദ പ്രീ–പ്രൈമറി വിഭാഗം ആരംഭിച്ചു. പൊതുവിദ്യാഭ്യാസരംഗത്ത് ആദ്യത്തെ പാഠപുസ്തകരഹിത പ്രീപ്രൈമറി സ്കൂളാണിത്. പ്രീപ്രൈമറി രംഗത്തെ അശാസ്ത്രീയ പഠനരീതികള്‍മൂലം കുട്ടികളില്‍ മാനസിക പിരിമുറുക്കത്തിനും പഠനവൈകല്യത്തിനും വഴിയൊരുക്കുന്നതായുള്ള വിദഗ്ധരുടെ കണ്ടത്തെലിനെ തുടര്‍ന്നാണ് പുതിയപദ്ധതി. വര്‍ക്ഷീറ്റുകള്‍, വിവിധതരം കമ്പ്യൂട്ടര്‍ ഗെയിമുകള്‍, വിവിധതരം പഠനോപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് മൂന്നുമാസം പഠനം തുടരും. ശേഷം രക്ഷാകര്‍ത്താക്കള്‍, സാമൂഹികപ്രവര്‍ത്തകര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സോഷ്യല്‍ ഓഡിറ്റ് നടത്തും. പുതിയരീതി വിജയിച്ചാല്‍ തുടരാനാണ് തീരുമാനം. മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. മലങ്കര മാര്‍ത്തോമ സഭ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. കാഷ്യു വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ പ്രതിപക്ഷനേതാവ് നെല്‍സണ്‍ സെബാസ്റ്റ്യന്‍ വര്‍ക്ക്ഷീറ്റ് വിതരണം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. പി. ഫിലിപ്, പ്രധാനാധ്യാപകന്‍ ബിജു കെ. തോമസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.