മന്ത്രിയുടെ ഭര്‍ത്താവ് നിരാഹാരം കിടക്കുന്നത് അഴിമതി മറയ്ക്കാന്‍ –ചെന്നിത്തല

കൊല്ലം: കശുവണ്ടി ഫാക്ടറിപ്പടിക്കല്‍ മന്ത്രിയുടെ ഭര്‍ത്താവ് നിരാഹാരം കിടക്കുന്നത് കശുവണ്ടി ഇടപാടിലെ അഴിമതി മറച്ചുവെക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സമരപരിപാടികള്‍ ആവിഷ്കരിക്കാനുള്ള യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട്ടണ്ടി വാങ്ങിയതിലെ അഴിമതി അന്വേഷണം നടന്നാല്‍ തെളിയും. കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ഇപ്പോള്‍ സമരം നടത്തുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍ ഇല്ലാത്തവിധമാണ് ഉന്നത ഉദ്യോഗസ്ഥരുടെ പോരു നടക്കുന്നത്. ആത്മധൈര്യം ചോര്‍ന്ന് ഭീതിയുടെ നിഴലിലാണ് അവരെന്നും പറഞ്ഞു. 24ന് സെക്രട്ടേറിയറ്റും വിവിധ കലക്ടറേറ്റുകളും ഉപരോധിക്കും. യു.ഡി.എഫ് ചെയര്‍മാന്‍ കെ. കരുണാകരന്‍പിള്ള അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മുന്‍ മന്ത്രി ഷിബുബേബിജോണ്‍, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ഡി.സി.സി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ, ജനതാദള്‍ (യു) ജില്ല വര്‍ക്കിങ് പ്രസിഡന്‍റ് തൊടിയില്‍ ലുഖ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.