കേരള സിറാമിക്സ് ഫാക്ടറി: കുഴി നികത്തലില്‍ അഴിമതിയെന്ന്; വിജിലന്‍സ് പരിശോധിച്ചു

കുണ്ടറ: കേരള സിറാമിക്സിന്‍െറ കളിമണ്‍ ഖനനത്തിനായെടുത്ത കുഴി മണ്ണിട്ട് നികത്തുന്നതിനായി കരാറുകാരന് മൂന്ന് കോടിയോളം രൂപ നല്‍കിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് പരിശോധന നടത്തി. മണ്ണിട്ടെങ്കിലും കുഴിയില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നുണ്ട്. തുടര്‍ന്ന് വിജിലന്‍സിന്‍െറ ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയില്‍ കരാര്‍ ജോലിയില്‍ അഴിമതിയുണ്ടെന്ന സംശയമുയര്‍ന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വിശദ പരിശോധന നടത്തിയത്. കൊല്ലം ടെക്നോപാര്‍ക്ക് സ്ഥാപിതമായതോടെ സിറാമിക്സ് ഫാക്ടറിയിലേക്ക് പോകാന്‍ സമാന്തരപാത ഒരുക്കുന്നതിനാണ് ഒരു കിലോമീറ്ററോളം റോഡ് നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയത്. ഇതിനായി കളിമണ്‍ ഖനനത്തിനായെടുത്ത കുഴികള്‍ നികത്തുന്നതിനടക്കമുള്ള ജോലികള്‍ക്ക് അന്നത്തെ പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയറാണ്് എസ്റ്റിമേറ്റ് തയാറാക്കിയതും നിര്‍മാണച്ചുമതല വഹിച്ചതും. 2011ല്‍ ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കൊട്ടാരക്കര സ്വദേശിക്ക് കരാര്‍ നല്‍കി. 4.97 കോടി രൂപക്കായിരുന്നു കരാര്‍. എന്നാല്‍ കരാറുകാരന്‍ 290 മീറ്റര്‍ മാത്രം മണ്ണിട്ട് നികത്തി വാഹനം പോകാന്‍ പാകത്തിലാക്കിയെന്ന് കാണിച്ച് 2,83,25,196 രൂപ കൈപ്പറ്റുകയും ചെയ്തു. ഇതുസംബന്ധിച്ച പരാതിയത്തെുടര്‍ന്നാണ് വിജിലന്‍സ് കൊല്ലം യൂനിറ്റ് സി.ഐ രവികുമാര്‍, വിജിലന്‍സ് ഉദ്യോഗസ്ഥരായ നജീം, എഡിസന്‍, പൊതുമരാമത്ത് എക്സി. എന്‍ജിനീയര്‍ വിനോദ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം എക്സി. എന്‍ജിനീയര്‍ അഭിലാഷ് എന്നിവര്‍ സ്ഥലത്തത്തെി പരിശോധന നടത്തിയത്. സാങ്കേതിക പരിശോധന റിപ്പോട്ട് കിട്ടിയാല്‍ മാത്രമേ അഴിമതിയെക്കുറിച്ചും അഴിമതിയുടെ വ്യാപ്തിയെക്കുറിച്ചും അറിയാന്‍ കഴിയൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.