കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ വെളിയിടവിസര്‍ജന നിര്‍മാര്‍ജന പദ്ധതി നടത്തിപ്പ്പദ്ധതി സുതാര്യമല്ളെന്ന് ആക്ഷേപം. ശൗചാലയം നിലവിലുള്ളവര്‍ക്കും വീട് നിര്‍മാണം പുരോഗമിക്കുന്നവര്‍ക്കുമൊക്കെ വ്യവസ്ഥകള്‍ പാലിക്കാതെ ആനുകൂല്യം അനുവദിച്ചെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഒ.ഡി.എഫ് പദ്ധതിപ്രകാരം ഒരു ശൗചാലയത്തിന് 15,400 രൂപയാണ് അടങ്കല്‍ തുക. ഇത്തരത്തില്‍ നഗരസഭയില്‍ 565 ശൗചാലയങ്ങള്‍ക്ക് തുക അനുവദിച്ചിരുന്നു. ഒന്നാം ഗഡുവായി 5400 രൂപയാണ് ഗുണഭോക്താവിന് നല്‍കുക. ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ബാക്കി തുക ലഭിക്കുകയുള്ളൂ. എന്നാല്‍, ആദ്യഗഡു കൈപ്പറ്റിയവരില്‍ പലരും അടുത്ത ഘട്ടത്തിനായി മുന്നോട്ടുവന്നില്ല. ഈ തുക പലരും ശൗചാലയനിര്‍മാണത്തിന് വിനിയോഗിച്ചില്ലത്രെ. കരുനാഗപ്പള്ളി നഗരസഭയില്‍ 94 ശതമാനം ഒ.ഡി.എഫ് പദ്ധതിപ്രകാരം പൂര്‍ത്തീകരിച്ചതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.