കുണ്ടറ: കേരളപുരം ഗവ. ഹൈസ്കൂളില്‍ എം.എല്‍.എയും മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥലം വാങ്ങുന്നതിന് കമ്മിറ്റി രൂപവത്കരിച്ചു. സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് വസ്തുവാങ്ങുന്നതിന് തീരുമാനിച്ചത്. മന്ത്രിയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ സ്കൂളിനായി അനുവദിച്ചിട്ടുണ്ട്. സ്കൂളില്‍ ചേര്‍ന്ന യോഗം ജില്ല പഞ്ചായത്ത്അംഗം ഷെര്‍ലി സത്യദേവന്‍ ഉദ്ഘാടനം ചെയ്തു. കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്‍റ് വിനിതകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പ്രഭാകരന്‍പിള്ള, വാര്‍ഡ് അംഗം ബീന പ്രസാദ്, ബ്ളോക്ക് പഞ്ചായത്ത് അംഗം രമണി, മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗം റീസ്, ഹെഡ്മിസ്ട്രസ് കെ. ലീല, പി.ടി.എപ്രസിഡന്‍റ് ഷാജഹാന്‍, ആര്‍. തുളസി, ബി. ബൈജു, ഷാജി, ശ്രീനിവാസന്‍, രാജു, ചന്ദ്രബാബു, സുഖിത എന്നിവര്‍ സംസാരിച്ചു. ഷീജി കണ്‍വീനറും ബൈജു ജോയന്‍റ് കണ്‍വീനറും ഹെഡ്മിസ്ട്രസ് ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.