പഞ്ചായത്തും ജലനിധിയും തമ്മില്‍ തര്‍ക്കം: ജലനിധി വെള്ളം തന്നില്ല: നാട്ടുകാര്‍ ഓഫിസ് ഉപരോധിച്ചു

ചവറ: ആഴ്ചകളായി വെള്ളം ലഭിക്കാത്തതിനത്തെുടര്‍ന്ന് നാട്ടുകാര്‍ ജലനിധി ഓഫിസ് ഉപരോധിച്ചു. ചവറ പഞ്ചായത്തിലെ തട്ടാശ്ശേരി, പുത്തന്‍കോവില്‍, ചെറുശ്ശേരി ഭാഗം വാര്‍ഡ് നിവാസികളാണ് മണിക്കൂറുകളോളം ഉപരോധിച്ചത്. തീരദേശവാര്‍ഡുകളുടെ പടിഞ്ഞാറന്‍ മേഖലകളിലാണ് കൃത്യമായി വെള്ളം എത്താത്തത്. പ്രദേശത്തെ ജലലഭ്യതക്ക് സ്ഥാപിച്ച കുഴല്‍ക്കിണര്‍ പ്രവര്‍ത്തനയോഗ്യമാക്കുന്നതില്‍ ജലനിധിയും പഞ്ചായത്തും തമ്മിലെ തര്‍ക്കം കാരണമാണ് തങ്ങള്‍ക്ക് വെള്ളം കിട്ടാത്തതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ചവറ പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിന്‍െറ ചുമതല ജലനിധിക്കാണ്. കെ.എം.എം.എല്‍, ഐ.ആര്‍.ഇ കമ്പനികളുടെ ഖനനമേഖലയില്‍പെടുന്ന പ്രദേശങ്ങളില്‍ വെള്ളം എത്തിക്കാന്‍ സ്ഥാപിച്ച കുഴല്‍ക്കിണര്‍ നിരന്തര സമരങ്ങളത്തെുടര്‍ന്നാണ് പഞ്ചായത്ത് ഏറ്റെടുത്തത്. തുക അടക്കാത്തതിനത്തെുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ട പമ്പ്ഹൗസും കുഴല്‍ക്കിണറും ഭൂഗര്‍ഭ ജലവകുപ്പ് മാസങ്ങള്‍ക്കുമുമ്പ് പഞ്ചായത്തിന് വിട്ടുനല്‍കിയിരുന്നു. ഇതിലെ വെള്ളം പരിശോധിച്ച് റിപ്പോര്‍ട്ട് പഞ്ചായത്ത് നല്‍കുന്നില്ളെന്ന കാരണത്താല്‍ ജലനിധി കുഴല്‍ക്കിണര്‍ ഏറ്റെടുക്കാത്ത നിലയിലായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ സ്വന്തം പണം മുടക്കി വെള്ളം ടെസ്റ്റ് ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അത് സ്വീകരിക്കാന്‍ ജലനിധി തയാറായില്ല. ഒടുവില്‍ പഞ്ചായത്ത് റിപ്പോര്‍ട്ട് എത്തിച്ചതിനത്തെുടര്‍ന്ന് 40,000 രൂപ ചെലവില്‍ ജലനിധി കുഴല്‍ക്കിണര്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടി നടത്തിവരുകയായിരുന്നു. പഴയ വെള്ളം പൂര്‍ണമായും പമ്പ് ചെയ്ത് കളയാനുള്ള ശ്രമത്തിനിടെ തകരാര്‍ കാരണം ദിവസങ്ങള്‍ക്കുമുമ്പ് പമ്പിങ് തടസ്സപ്പെടുകയും കുഴല്‍ക്കിണര്‍ കേടാകുകയും ചെയ്തു. തുടര്‍ന്നാണ് പഞ്ചായത്തും ജലനിധിയും തമ്മിലെ തര്‍ക്കം കാരണം നൂറുകണക്കിന് വരുന്ന കുടുംബങ്ങള്‍ക്ക് വെള്ളം കിട്ടാതായത് ചൂണ്ടിക്കാട്ടി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജലനിധി ഓഫിസില്‍ സെക്രട്ടറിയെ ഉപരോധിച്ചത്. ഉപരോധം ശക്തമായതിനത്തെുടര്‍ന്ന് പൊലീസത്തെി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പഞ്ചായത്ത് അധികൃതരും ജലനിധി അധികൃതരും പൊലീസിന്‍െറ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അടുത്തദിവസംതന്നെ വെള്ളം എത്തിക്കാമെന്ന അധികൃതരുടെ ഉറപ്പിനത്തെുടര്‍ന്നാണ് സമരം അവസാനിച്ചത്. കെ.എം.എം.എല്‍, ഐ.ആര്‍.ഇ കമ്പനികളുടെ പ്രവര്‍ത്തന മേഖലയായ വാര്‍ഡുകളില്‍ ജലനിധി വഴിയുള്ള ജലവിതരണം മുടങ്ങിയാല്‍ കമ്പനി നേരിട്ട് ജലമത്തെിക്കാന്‍ മാര്‍ഗം സ്വീകരിക്കണമെന്ന് യോഗത്തില്‍ സമരക്കാര്‍ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് അംഗം ശോഭ, ബ്ളോക്ക് പഞ്ചായത്ത് അംഗം ആര്‍. അരുണ്‍രാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. ജ്യോതിഷ്കുമാര്‍, കവിത, പൊന്നി വല്ലഭദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.