വെളിയം: കാണാതായ യുവതിയുടെ മൃതദേഹം ഇത്തിക്കര ആറ്റില്‍ കണ്ടത്തെിയ സംഭവത്തില്‍ പ്രധാന പ്രതികള്‍ അറസ്റ്റില്‍. കരിങ്ങന്നൂര്‍ പുതുശ്ശേരി ഐശ്വര്യഭവനില്‍ അനന്തു എന്ന അരുണ്‍ ബാബു (23), സഹോദരി ഐശ്വര്യ (25), പിതാവ് ബാബു (50) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 28ന് പ്രിയയെ കാണാതായിരുന്നു. 31നാണ് ഇത്തിക്കര ആറ്റില്‍നിന്ന് പ്രിയയുടെ മൃതദേഹം കണ്ടത്തെിയത്. പ്രിയയും പ്രതിയായ അരുണ്‍ ബാബുവും തമ്മില്‍ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇവരുടെ വിവാഹം നടത്താന്‍ ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നു. ഇതിനിടെ വിവാഹതലേന്ന് അരുണ്‍ബാബുവിന്‍െറ സഹോദരി ഐശ്വര്യയും ബി.ജെ.പി പ്രവര്‍ത്തകരായ നാലുപേരും ചേര്‍ന്ന് പ്രിയയുടെ വീട്ടിലത്തെുകയും സ്ത്രീധനവും സ്വര്‍ണവും ആവശ്യപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സംഭവത്തെതുടര്‍ന്ന് വിവാഹം മുടങ്ങുകയും അടുത്തദിവസം പ്രിയ അരുണ്‍ ബാബുവിന്‍െറ വീട്ടിലത്തെുകയും ചെയ്തു. ഇവിടെവെച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും പ്രിയയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും തുടര്‍ന്നാണ് പ്രിയയെ കാണാതാവുന്നതെന്നും പൊലീസ് പറഞ്ഞു. മൂന്ന് ദിവസം കഴിഞ്ഞ് ഇത്തിക്കര ആറ്റില്‍ നിന്ന് മൃതദേഹം കണ്ടത്തെുകയായിരുന്നു. ഇടനിലക്കാരായി സംസാരിച്ച നാല് ബി.ജെ.പി പ്രവര്‍ത്തകരെ കഴിഞ്ഞ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ജയകുമാര്‍, മനോജ്, ഡെന്നി, മനോജ് പുതുശേരി എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. ഇവര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി നിഷേധിക്കുകയായിരുന്നു. ഡിവൈ.എസ്.പി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ എഴുകോണ്‍ സി.ഐ ബിനുകുമാറിന്‍െറ നിര്‍ദേശപ്രകാരം പൂയപ്പള്ളി എസ്.ഐ ജി. സാബുവിന്‍െറ നേതൃത്വത്തിലാണ് എഴുകോണില്‍ വെച്ച് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.