ഇത്തിക്കരയാറില്‍നിന്ന് അനധികൃതമായി ഖനനം ചെയ്ത മണല്‍ കണ്ടെടുത്തു

ചാത്തന്നൂര്‍: ഇത്തിക്കര ആറ്റില്‍നിന്ന് അനധികൃതമായി ഖനനം ചെയ്ത മണല്‍ മീനാട് ഭാഗത്തുനിന്ന് കണ്ടെടുത്തു. കഴിഞ്ഞദിവസം രാവിലെ മീന്‍പിടിക്കാന്‍ എത്തിയ നാട്ടുകാരാണ് ആറ്റിന്‍തീരത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തോട് ചേര്‍ന്നുള്ള പൊന്തക്കാടുകളിലും കടവിലുമായി മണ്ണ് ഒളിപ്പിച്ചിരിക്കുന്നത് കണ്ടത്തെിയത്. തുടര്‍ന്ന്, പൊലീസിനെയും റവന്യൂ അധികൃതരെയും അറിയിക്കുകയായിരുന്നു. രാത്രിയില്‍ ഇത്തിക്കരയാറിന്‍െറ പള്ളിക്കമണ്ണടി, ആനാംചാല്‍, കൊഞ്ചികടവ് തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് ശബ്ദരഹിതമോട്ടോറുകള്‍ ഉപയോഗിച്ച് മണല്‍ഖനനം നടത്തി വള്ളങ്ങളില്‍ കൊണ്ടുവന്ന് ഇവിടങ്ങളില്‍ സൂക്ഷിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 25 ലോഡിലധികം മണലാണ് കണ്ടത്തെിയത്. ആറ്റിന്‍തീരങ്ങളില്‍ കൂടുതല്‍ മണല്‍ ഇത്തരത്തില്‍ സൂക്ഷിച്ചിട്ടുണ്ടാവാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ക്കോ നാട്ടുകാര്‍ക്കോ കാണാന്‍ പറ്റാത്ത രീതിയില്‍ കരയോട് ചേര്‍ന്ന വെള്ളത്തിലാണ് മണല്‍ സൂക്ഷിച്ചിരുന്നത്. ഈ മണ്ണ് ശുചീകരിച്ച് രാത്രിയില്‍ മീനാട്നിന്ന് വള്ളത്തില്‍ ഇത്തിക്കര കടവില്‍ എത്തിച്ച് ലോറികളില്‍ കടത്തുന്നതാണ് പതിവെന്ന് പരിസരവാസികള്‍ പറഞ്ഞു. ദിവസവും ഇത്തരത്തില്‍ 30ലധികം ലോഡ് മണല്‍ കൊണ്ടുപോകുന്നുണ്ട്. മാരകായുധങ്ങളുമായി എത്തുന്ന മണല്‍കടത്തുകാരെ പേടിച്ച് നാട്ടുകാര്‍ മൗനം പാലിക്കുകയാണ്. ഒരു മാസത്തിന് മുമ്പ് ഈ പ്രദേശത്ത്നിന്ന് മണലുമായി ഒരുലോറി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതിന്‍െറ അന്വേഷണം എങ്ങുമത്തൊതെ നില്‍ക്കുമ്പോഴാണ് വീണ്ടും മണല്‍ പിടികൂടിയത്. മണല്‍ഖനനം ഇത്തിക്കരയാറിന്‍െറ ജലനിരപ്പ് താഴ്ത്തുമെന്നും ഇത് രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് നയിക്കുമെന്നുമാണ് നാട്ടുകാരുടെ ഭയം. രാത്രി ഈ പ്രദേശങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.