പത്തനാപുരം: സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍െറ തോട്ടത്തില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. വനംവകുപ്പിന്‍െറയും ഫാമിങ് കോര്‍പറേഷന്‍െറയും അതിര്‍ത്തിയിലാണ് തീപടര്‍ന്നത്. രണ്ടായിരത്തോളം റബര്‍തൈയും 117 കശുമാവും നശിച്ചു. തീയണക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റ് തടസ്സമായി. തീ കൂടുതല്‍ പ്രദേശത്തേക്ക് പടര്‍ന്നു. പ്രദേശവാസികളാണ് തീ പടരുന്നത് ആദ്യമായി കണ്ടത്. പത്തനാപുരത്തുനിന്ന് ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. നാട്ടുകാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ സഹായിക്കാനത്തെി. വേനല്‍ ശക്തമായതോടെ ഈ മേഖലയില്‍ കരിയിലകള്‍ക്ക് തീ പടരുന്നത് പതിവാണ്. പട്ടാഴി പൂക്കുന്നിമലയിലും കഴിഞ്ഞദിവസം തീപിടിച്ചിരുന്നു. സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണ് ഇവിടെ തീപിടിത്തമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.