മദ്യശാലയിലെ ദുരൂഹമായ പണം കവര്‍ച്ചക്ക് ഒരു മാസം

ശാസ്താംകോട്ട: ശാസ്താംകോട്ട ടൗണിനു സമീപം പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാറിന്‍െറ മദ്യവിപണനശാലയില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ 13,95,100 രൂപ മോഷണം പോയിട്ട് ഒരു മാസം. മോഷണക്കേസില്‍ ശാസ്താംകോട്ട സി.ഐ എ. പ്രസാദിന്‍െറ നേതൃത്വത്തില്‍ നടന്നുവന്ന അന്വേഷണം ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്ന് ആരോപണം. കഴിഞ്ഞ മാസം 17ന് രാത്രിയാണ് താല്‍ക്കാലിക കാവല്‍ക്കാരന്‍ ശെല്‍വനെ ബന്ധനസ്ഥനാക്കിയശേഷം മോഷണം നടന്നത്. രാത്രി 10.30 ഓടെ ഇയാളുടെ വായില്‍ മൂന്നംഗ സംഘം പ്ളാസ്റ്റര്‍ ഒട്ടിച്ചെന്നും തുടര്‍ന്ന് മുറിയില്‍ പൂട്ടിയിട്ടശേഷം 15 മിനിറ്റ് കൊണ്ട് മോഷണം നടത്തി മടങ്ങിയെന്നുമാണ് മൊഴി. മടങ്ങുംമുമ്പ് മോഷ്ടാക്കള്‍ തുറന്നുവിട്ട ശെല്‍വന്‍ അര കിലോമീറ്ററോളം റോഡിലൂടെ നടന്ന് സ്വകാര്യ ബാങ്കിന്‍െറ എ.ടി.എം കൗണ്ടറിലെ വാച്ച്മാന്‍െറ സമീപമത്തെി. ഈ സമയം ഇതുവഴി പോയ ശൂരനാട് പൊലീസാണ് ഒട്ടിച്ചിരുന്ന പ്ളാസ്റ്റര്‍ ഇളക്കിമാറ്റിയതത്രെ. വിരലടയാള വിദഗ്ധരുടെയടക്കം നേതൃത്വത്തില്‍ ശാസ്ത്രീയാന്വേഷണം പുരോഗമിക്കുന്നതിനിടെ സംസ്ഥാന ഫോറന്‍സിക് വകുപ്പിലെ വിദഗ്ധര്‍ നിഗമനങ്ങള്‍ വെളിപ്പെടുത്തിയതോടെ പൊലീസ് പിന്‍വാങ്ങുകയായിരുന്നത്രെ. ഈ പിന്മാറ്റത്തിനു പിന്നില്‍ രാഷ്ട്രീയ, ബാഹ്യസമ്മര്‍ദമുണ്ടെന്ന ആക്ഷേപമാണ് ഉയരുന്നത്. ഷട്ടറിന്‍െറ ഒരു പൂട്ട് മാത്രമേ തകര്‍ക്കപ്പെട്ടിരുന്നുള്ളൂ. പണം സൂക്ഷിച്ചിരുന്ന കാഷ് ചെസ്റ്റിന്‍െറ പൂട്ടും തകര്‍ത്തിരുന്നില്ല. ചുറ്റിക കൊണ്ട് ചെസ്റ്റില്‍ അങ്ങിങ്ങ് അടിച്ചിരുന്ന അടയാളങ്ങള്‍ സംഘം കണ്ടത്തെി. ഇത് അന്വേഷണോദ്യോഗസ്ഥരെ വഴി തെറ്റിക്കാന്‍ ബോധപൂര്‍വം ചെയ്തതാവാം എന്നായിരുന്നു ഫോറന്‍സിക് വിഗദ്ധരുടെ നിഗമനം. ഇതിനിടെ മദ്യശാല സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശൂരനാട് വടക്ക് പഞ്ചായത്തിലെ ഉള്‍പ്രദേശത്തേക്ക് മാറ്റി. ശാസ്താംകോട്ടയില്‍ കെട്ടിടം ഉടമക്ക് തിരികെ നല്‍കിയതായും അറിയുന്നു. സര്‍ക്കാറിന്‍െറ 14 ലക്ഷത്തോളം രൂപ അപഹരിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം ഇരുട്ടില്‍ തപ്പുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.