നൂറിന്‍െറ നിറവില്‍ പെരുമ്പുഴ ഗവ. എല്‍.പി.എസ്

കുണ്ടറ: കവി തിരുനല്ലൂര്‍ കരുണാകരന്‍ വിദ്യാര്‍ഥിയും മുന്‍ എം.എല്‍.എ വി.വി. ജോസഫ് അധ്യാപകനുമായിരുന്ന പെരുമ്പുഴ ഗവ.എല്‍.പി സ്കൂളിന് 100 വയസ്സ് തികയുന്നു. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുജാതമോഹന്‍ അധ്യക്ഷതവഹിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ‘കുറണ്ടിപ്പള്ളി സ്കൂള്‍’ വടവൂര്‍ നീലകണ്ഠന്‍ ഉണ്ണിത്താന്‍ 1916 ലാണ് സ്കൂള്‍ സര്‍ക്കാറിന് നല്‍കുന്നത്. ആഘോഷത്തിന്‍െറ ഭാഗമായി വിളംബരഘോഷയാത്രയും അധ്യാപകരെ ആദരിക്കലും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.