പാതയോരങ്ങളിലെ പൈപ്പുകള്‍ അപകട ഭീഷണിയാകുന്നു

പത്തനാപുരം: പുനലൂര്‍-കായംകുളം പാതയോരങ്ങളില്‍ ഇറക്കിയിട്ടിരിക്കുന്ന പൈപ്പുകള്‍ അപകടഭീഷണിയാകുന്നു. വര്‍ഷങ്ങളായി നിരത്തിന്‍െറ വശങ്ങളിലുള്ള കോണ്‍ക്രീറ്റ് പൈപ്പുകള്‍ നീക്കംചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടും ഫലമുണ്ടായില്ല. വാട്ടര്‍ അതോറിറ്റി ജലവിതരണത്തിന് വേണ്ടിയാണ് പൈപ്പുകള്‍ പാതയോരത്ത് എത്തിച്ചത്. പിറവന്തൂര്‍, വാഴത്തോപ്പ് ഭാഗങ്ങളില്‍ റോഡിന്‍െറ വശത്ത് ഒരുകിലോമീറ്ററോളം ഭാഗത്ത് പൈപ്പുകള്‍ കൂട്ടിയിട്ടിരിക്കുകയാണ്. പുനലൂര്‍, അടൂര്‍, കായംകുളം, പത്തനംതിട്ട ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമത്തെുന്ന ചരക്ക് ലോറികളും കടന്നുപോകുന്ന പാതയാണിത്. നാരങ്ങപുറം ജങ്ഷനില്‍നിന്ന് എത്തുന്ന വാഹനങ്ങള്‍ക്ക് എതിരെവരുന്ന വണ്ടികള്‍ കാണാന്‍കഴിയാത്ത സ്ഥിതിയാണുള്ളത്. കാലപ്പഴക്കം കാരണം പൈപ്പുകള്‍ പൊട്ടി പലഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ്. പൈപ്പുകള്‍ക്ക് മുകളിലൂടെ കാടുകയറിക്കിടക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. നിരവധി ഇരുചക്ര വാഹനയാത്രികരാണ് അപകടത്തില്‍പെടുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് എത്തിച്ച പൈപ്പുകള്‍ മാറ്റാതെ പുതിയവയാണ് കുടിവെള്ളപദ്ധതിക്കായി ഉപയോഗിച്ചത്. കഴിഞ്ഞമാസം ഇവിടെ ഇതരസംസ്ഥാന ചരക്കുലോറിയും കാറും കൂട്ടിയിടിച്ചിരുന്നു. വനംവകുപ്പിന്‍െറ തടി ഡിപ്പോയോട് ചേര്‍ന്നുള്ള ഭാഗത്താണ് പൈപ്പുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. ഡിപ്പോക്കുചുറ്റും സ്ഥാപിച്ചിരിക്കുന്ന സംരക്ഷണഭിത്തിയും തകര്‍ച്ചയിലാണ്. പൈപ്പുകള്‍ ഉടന്‍ തന്നെ മാറ്റണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.