നോക്കുകൂലി തര്‍ക്കം; കുടിവെള്ളപദ്ധതി പൈപ്പുകള്‍ ഇറക്കാനായില്ല

കുന്നിക്കോട്: കുടിവെള്ളപദ്ധതിക്കായി എത്തിച്ച പൈപ്പുകള്‍ നോക്കുക്കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഇറക്കാനായില്ല. മഞ്ഞമണ്‍കാല കുടിവെള്ള പദ്ധതിയുടെ വിളക്കുടി ഗ്രാമപഞ്ചായത്ത് പരിധിയിലേക്കുള്ള പൈപ്പുകള്‍ ഇറക്കുന്നതില്‍ അമിതമായ നോക്കുകൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യൂനിയന്‍കാരും കരാറുകാരനും തമ്മില്‍ തര്‍ക്കമുണ്ടായത്. ആന്ധ്രയില്‍നിന്ന് എത്തിച്ച 200 എം.എം. വ്യാസമുള്ള ഡക്ടയില്‍ഡ് അയണ്‍ പൈപ്പുകള്‍ ഇറക്കുന്നതാണ് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി യൂനിയനുകള്‍ തടഞ്ഞത്. നൂറ് വീതം പൈപ്പുകളുമായി എത്തിയ ലോഡുകള്‍ക്ക് പൈപ്പ് ഒന്നിന് 105 രൂപ നോക്കുകൂലി നല്‍കണമെന്നായിരുന്നു ആവശ്യം. മനുഷ്യാധ്വാനമില്ലാതെ ക്രെയിന്‍ സഹായത്തോടെ പൈപ്പുകള്‍ ഇറക്കാനായിരുന്നു പദ്ധതി. മനുഷ്വാധ്വാനത്തില്‍ ഇറക്കിയാല്‍ പൈപ്പുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത് തൊഴിലാളി യൂനിയനുകളെ ബോധ്യപ്പെടുത്തിയിട്ടും 105 രൂപ ലഭിക്കാതെ ലോഡ് ഇറക്കാന്‍ അനുവദിക്കില്ളെന്ന നിലപാടിലായിരുന്നു അവര്‍. മാര്‍ച്ചില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുന്നതിന്‍െറ ഭാഗമായാണ് നാല് ദിവസം മുമ്പ് പൈപ്പുകള്‍ എത്തിച്ചത്. ആലുവ സ്വദേശിയായ കരാറുകാരന്‍ കുന്നിക്കോട് പൊലീസില്‍ പരാതി നല്‍കിയതിനത്തെുടര്‍ന്ന് പുനലൂര്‍ ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. നോക്കുകൂലി തരാന്‍ കഴിയില്ളെന്നും പൈപ്പ് ഇറക്കിയാല്‍ ഒന്നിന് 80 രൂപ വെച്ച് നല്‍കാമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനുമുമ്പ് കുടിവെള്ളപദ്ധതി കടന്നുപോകുന്ന മേലില ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പത്തിലേറെ ലോഡുകള്‍ യൂനിയനുകളുടെ സഹായത്തോടെ ഇറക്കിക്കഴിഞ്ഞു. എന്നാല്‍, അമിതമായ കൂലി ആവശ്യപ്പെട്ടതോടെയാണ് വിളക്കുടിയില്‍ പൈപ്പിറക്കുന്നത് തടസ്സപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.