റോഡ് സുരക്ഷ: ഒന്നാംഘട്ടത്തിന് വിപുലക്രമീകരണം

കൊല്ലം: സംസ്ഥാനതലത്തില്‍ ബുധനാഴ്ച മുതല്‍ മാര്‍ച്ച് 15വരെ നടപ്പാക്കുന്ന റോഡ് സുരക്ഷ കര്‍മപരിപാടിയുടെ ഒന്നാംഘട്ടത്തിനായി ജില്ലയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കലക്ടര്‍ ചെയര്‍പേഴ്സണായി രൂപവത്കരിച്ച കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നത്. നിയമലംഘനങ്ങള്‍ക്കെതിരെ നിശ്ചിതതീയതികളില്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്ത പരിശോധന നടത്തും. ബുധനാഴ്ച മുതല്‍ 18 വരെ അനധികൃത പാര്‍ക്കിങ്ങിനെതിരായ നടപകളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുക. 20 മുതല്‍ 22 വരെ ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഉപയോഗിക്കാതെ വാഹനമോടിക്കല്‍, 23 മുതല്‍ 25 വരെ അമിതവേഗം, 27 മുതല്‍ മാര്‍ച്ച് ഒന്നുവരെ മദ്യപിച്ച് വാഹനമോടിക്കല്‍ എന്നിവക്കെതിരെ നടപടി കൈക്കൊള്ളും.മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ സീബ്രാലൈന്‍ കടന്ന് വാഹനം നിര്‍ത്തല്‍, സ്റ്റോപ് ലൈന്‍ ക്രോസിങ്, മീഡിയന്‍ ആരംഭിക്കുന്ന വശങ്ങളിലെ പാര്‍ക്കിങ്, ആറുമുതല്‍ എട്ടുവരെ സ്പീഡ് ഗവേണര്‍, എട്ടുമുതല്‍ 11വരെ കൂളിങ് ഫിലിം, ലെയ്ന്‍ ഡിസിപ്ളിന്‍ എന്നിവ കൃത്യമായി നിരീക്ഷിച്ച് നടപടിയെടുക്കും. 13 മുതല്‍ 15 വരെ വിവിധതരം നിയമലംഘനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കും. റവന്യൂ, പൊലീസ്, പൊതുമരാമത്ത്, ദേശീയപാത തുടങ്ങിയ വകുപ്പുകള്‍ കര്‍മപരിപാടി നടപ്പാക്കുന്നതിന് ഊര്‍ജിതമായി പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ ടി. മിത്ര നിര്‍ദേശിച്ചു. അസിസ്റ്റന്‍റ് കലക്ടര്‍ ആശ അജിത്ത്, എ.ഡി.എം വര്‍ഗീസ് പണിക്കര്‍, വിവിധ വകുപ്പികളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.