കൊട്ടാരക്കര: ഏഴ് വയസ്സുകാരനെ രണ്ടാനമ്മയും പിതാവും സുഹൃത്തും ആശുപത്രിയില്‍ വെച്ച് മര്‍ദിച്ചു. ദൃക്സാക്ഷികള്‍ അറിയിച്ചതുനസരിച്ച് പൊലീസത്തെി പിതാവിനെ കസ്റ്റഡിയിലെടുത്തു. ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകരത്തെി കുട്ടിയെ ഏറ്റെടുത്തു. ശനിയാഴ്ച രാവിലെ ഒമ്പതോടെ കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് സംഭവം. പൂവറ്റൂര്‍ പാത്തല സ്വദേശി തുളസീധരന്‍ ആചാരിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിതാവും രണ്ടാനമ്മയും ചേര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി താലൂക്കാശുപത്രിയില്‍ വെച്ച് കുട്ടിയെ പലതവണ മര്‍ദിക്കുന്നത് ആശുപത്രിയിലുള്ളവര്‍ കണ്ടിരുന്നു. മറ്റു രോഗികളുടെ കൂട്ടിരുപ്പുകാര്‍ കുട്ടിയോട് കാരണം തിരക്കിയപ്പോള്‍ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് നിരന്തരം കുട്ടിയെ മര്‍ദിക്കുന്നുണ്ടെന്ന് അറിഞ്ഞു. രണ്ടാം ക്ളാസില്‍ പഠിക്കവേ കഴിഞ്ഞ വര്‍ഷം പഠിത്തം നിര്‍ത്തിയെന്നും പിന്നീട് രണ്ടാനമ്മയുടെ വീടായ പാത്തലയിലേക്ക് വരുകയായിരുന്നെന്നും കുട്ടി പറഞ്ഞു. പിതാവുമായി അവിടെ എത്തിയപ്പോള്‍ മുതല്‍ വീട്ടുകാരുമായി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു. വ്യാഴാഴ്ച രാത്രിയില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് രണ്ടാനമ്മയെ ബന്ധുക്കള്‍ മര്‍ദിച്ചു. ഇതിന് ചികിത്സ തേടിയാണ് താലൂക്കാശുപത്രിയിലത്തെിയത്. കുട്ടിയേയും കൂടെ കൂട്ടിയിരുന്നു. ആശുപത്രിയില്‍ തുളസീധരന്‍ ആചാരിക്ക് ഒപ്പമത്തെിയ സുഹൃത്ത് നിസ്സാരകാരണം പറഞ്ഞ് കുട്ടിയെ ചെകിട്ടത്ത് അടിക്കുന്നത് രോഗികളുടെ കൂട്ടിരുപ്പുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. വീണ്ടും ശനിയാഴ്ച രാവിലെ പിതാവും പിന്നീട് രണ്ടാനമ്മയും കുട്ടിയെ അടിക്കുന്നതുകണ്ടതോടെയാണ് പൊലീസില്‍ വിവരമറിയിച്ചത്. രണ്ടാനമ്മ വന്നശേഷം നിരന്തരം തന്നെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദിക്കാറുണ്ടെന്നും മറ്റ് ശാരീരിക പീഡനങ്ങള്‍ ഉണ്ടായിരുന്നെന്നും കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. തുളസീധരന്‍ ആചാരിയുടെ ആദ്യഭാര്യയിലെ മകനാണ് മര്‍ദനമേറ്റ കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.