ദര്‍ഭക്കുളം ഭൂരഹിതരുടെ പുനരധിവാസം: ഉന്നതസംഘം പ്രദേശം സന്ദര്‍ശിച്ചു

കുളത്തൂപ്പുഴ: ദര്‍ഭക്കുളം ഭൂരഹിതരുടെ പുനരധിവാസത്തിന് സ്ഥലം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതസംഘം പ്രദേശം സന്ദര്‍ശിച്ചു. കഴിഞ്ഞദിവസം കുളത്തൂപ്പുഴ പതിനാറേക്കറിനുപിന്നിലായുള്ള മരുതിമൂട് കുന്നിന്‍മുകളില്‍ എത്തിയ വനം, റവന്യൂ വകുപ്പ് ഉന്നതഉദ്യോഗസ്ഥര്‍ ഭൂരഹിത പുനരധിവാസത്തിനായി നിര്‍ദേശിച്ചിട്ടുള്ള സ്ഥലത്തിന്‍െറ സാധ്യതകള്‍ വിലയിരുത്തി. വനത്തിനു നടുവിലായുള്ള ദര്‍ഭക്കുളം മിച്ചഭൂമി പതിച്ചുനല്‍കുന്നതിനായി വര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍ക്കാര്‍ ഭൂരഹിതരില്‍ നിന്ന് ന്യായവില ഈടാക്കി അസൈന്‍മെന്‍റ് നല്‍കിയിരുന്നു. അസൈന്‍മെന്‍റ് ലഭിച്ചവര്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി എത്തിയപ്പോള്‍ ഇത് വനഭൂമിയാണെന്നും നാട്ടുകാര്‍ക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ളെന്നും തടസ്സവാദമുന്നയിച്ച് വനം വകുപ്പ് രംഗത്തത്തെിയതോടെ രേഖകളില്‍ ഏക്കറോളം ഭൂമിയുള്ള ഇക്കൂട്ടര്‍ വീണ്ടും ഭൂരഹിതരായി മാറുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മന്ത്രി കെ. രാജു ഇടപെട്ട് റവന്യൂവകുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുകയും പകരം റവന്യൂ ഭുമി വിട്ടുകൊടുക്കുകയാണെങ്കില്‍ പുനരധിവാസത്തിനായി വനഭൂമി വിട്ടുനല്‍കാമെന്ന നിര്‍ദേശമുണ്ടാവുകയുമായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ഇരുവകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിച്ച് സാധ്യത വിലയിരുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.