കുണ്ടറ: കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് റെയില്‍വേ സ്റ്റേഷന് സമീപം ബിവറേജസ് ഒൗട്ട്ലെറ്റ് വരുന്നത് തടയാന്‍ പേരയം ചിറഭാഗത്തും ഇളമ്പള്ളൂര്‍ ക്ഷേത്രത്തിന് താഴെ വയല്‍ക്കരയിലും നാട്ടുകാരുടെയും റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ക്ക് തുടക്കമായി. പേരയത്ത് ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ജൂലിയറ്റ് നെല്‍സന്‍െറയും പഞ്ചായത്ത് അംഗം വിക്ടര്‍ ജോണിന്‍െറയും നേതൃത്വത്തിലാണ് സമരം. സമരപ്പന്തല്‍കെട്ടി നാട്ടുകാര്‍ കാവലിരിക്കുകയാണ്. ഇളമ്പള്ളൂരില്‍ സമരപ്രഖ്യാപനം നടത്തിയാണ് മൈത്രി നഗര്‍ റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിഷേധം അറിയിക്കുന്നത്. ഈ ഒൗട്ട്ലെറ്റ് ഇളമ്പള്ളൂരിലെ മുണ്ടയ്ക്കലില്‍ സ്ഥാപിക്കാന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ സത്യഗ്രഹമിരുന്നതിനത്തെുടര്‍ന്ന് രണ്ടാഴ്ചമുമ്പ് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.