ശാസ്താംകോട്ട: ചെറിയൊരു ഇടവേളക്കുശേഷം ചക്കുവള്ളി ചിറയുടെ ചുറ്റുവട്ടത്തെ വിശാലമായ പുറമ്പോക്ക് പ്രദേശം കഞ്ചാവ് മാഫിയയുടെ പിടിയിലമര്‍ന്നു. മുന്തിയതരം കാറുകളും ബൈക്കുകളും രാപ്പകല്‍ ഭേദമില്ലാതെ ഇവിടെ സംശയകരമായ സാഹചര്യത്തില്‍ വന്നുപോകുന്നത് പുനരാരംഭിച്ചിരിക്കുകയാണ്. ഒരുസമയത്ത് കുന്നത്തൂര്‍ താലൂക്കിലെ കഞ്ചാവ് വിപണനത്തിന്‍െറ ആസ്ഥാനമായിരുന്നു ഇവിടം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുമായി രണ്ട് കിലോമീറ്ററില്‍ താഴെ മാത്രമേ അകലമുള്ളൂ എന്ന അനുകൂലാവസ്ഥയാണ് അന്തര്‍ജില്ല കഞ്ചാവ് മാഫിയയെ ചക്കുവള്ളി ചിറയിലേക്ക് ആകര്‍ഷിച്ചത്. ഇവരുടെ സാന്നിധ്യം സൈ്വരജീവിതത്തിന് തടസ്സമായപ്പോള്‍ പരാതി നല്‍കിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ അച്ചന്‍കുഞ്ഞിന്‍െറ വളര്‍ത്തുനായെ വിഷം കൊടുത്ത് കൊന്നിരുന്നു. ഈ സംഭവം വിവാദമായതിനത്തെുടര്‍ന്നാണ് ആറുമാസം മുമ്പ് കഞ്ചാവ് മാഫിയ ചക്കുവള്ളി ചിറയില്‍നിന്ന് വിട്ടുനിന്നത്. അധികൃതരുടെയും നാട്ടുകാരുടെയും ശ്രദ്ധ മാറിയതോടെ ഇപ്പോള്‍ കഞ്ചാവ് കച്ചവടക്കാര്‍ വീണ്ടും സജീവമാണ്. ഹയര്‍ സെക്കന്‍ഡറി, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ വഴിയാണ് കഞ്ചാവിന്‍െറ കൈമാറ്റം. മോട്ടോര്‍ വാഹന വകുപ്പിന്‍െറ ലൈസന്‍സ് പരീക്ഷ നടക്കുന്ന മൈതാനമായതിനാല്‍ വാഹനങ്ങള്‍ വന്നുപോകുന്നെന്ന സൗകര്യമാണ് കഞ്ചാവ് മാഫിയ മുതലെടുക്കുന്നത്. അധികമൊന്നും ശ്രദ്ധയില്‍പെടാതെ കച്ചവടം നടത്താന്‍ ഇത് സഹായകമാവുന്നു. ഇവിടെനിന്ന് മീറ്ററുകള്‍ മാത്രം അകലത്തുനിന്ന് സ്കൂള്‍ കുട്ടികളെ ഉദ്ദേശിച്ച് ചെറുപൊതികളിലാക്കിയ 600 ഗ്രാം കഞ്ചാവ് ശാസ്താംകോട്ട എക്സൈസ് പിടികൂടിയിരുന്നു. വഴിയോര പഴക്കച്ചവടശാലയുടെ മറവിലായിരുന്നു ആറുമാസത്തിലേറെയായി രണ്ട് യുവാക്കള്‍ നടത്തിവന്ന വിപണനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.