വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഗതാഗതം സ്തംഭിച്ചു

ചവറ: വാഹനാപകടങ്ങളില്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. തിങ്കളാഴ്ച രാവിലെ 7.10 ഓടെ കന്നേറ്റി പള്ളിമുക്കില്‍ ഗ്യാസ് ടാങ്കറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വെള്ളനാതുരുത്തില്‍ നിന്ന് മണ്ണ് കയറ്റി ഐ.ആര്‍.ഇ കമ്പനിയിലേക്ക് വരുകയായിരുന്ന ടിപ്പര്‍ എതിരെ വന്ന ഗ്യാസ് ടാങ്കറില്‍ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് നിസ്സാര പരിക്കേറ്റു. ചവറ, കരുനാഗപ്പള്ളി ഭാഗങ്ങളില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കിയത്. വൈകീട്ട് അഞ്ചോടെ കുറ്റിവട്ടം ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസ് ടാങ്കര്‍ ലോറിയിലിടിച്ചാണ് ഗതാഗതം സ്തംഭിച്ചത്. തെക്കുംഭാഗത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് വരുകയായിരുന്ന ബസ് റോഡില്‍ നിന്ന് ദേശീയപാതയിലേക്ക് കയറുന്നതിനിടയില്‍ ടൈറ്റാനിയത്തില്‍ ഇന്ധനം ഇറക്കിയ ശേഷം കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന ടാങ്കറില്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ ഒരു ടയര്‍ പൊട്ടുകയും ബസിന്‍െറ മുന്‍വശം തകരുകയും ചെയ്തു. ആര്‍ക്കും പരിക്കില്ല. പൊലീസ് എത്തിയാണ് ഗതാഗതം പുന$സ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.