പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവിയില്‍ കാട്ടാനയിറങ്ങി. പഞ്ചായത്തിലെ കടമ്പുപാറ എം.എസ്.പി.എല്‍.പി സ്കൂളിന് സമീപമാണ് കാട്ടാനയിറങ്ങിയത്. ഈ ഭാഗത്തെ തെങ്ങ്, കമുക് എന്നിവ നശിപ്പിച്ചു. പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ ഒറ്റയാനാണ് ഇറങ്ങിയത്. ഈ ഭാഗത്ത് സ്ഥിരമായി കാട്ടാനയിറങ്ങാറുണ്ട്. കഴിഞ്ഞതവണ ആനയിറങ്ങി നിരവധി പേരുടെ കൃഷി നശിപ്പിച്ചിരുന്നു. മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ആനശല്യം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ചൂട് ശക്തമായത് ആശങ്ക ഇരട്ടിച്ചു. വന്യമൃഗശല്യം പ്രതിരോധിക്കാന്‍ ഈ പ്രദേശങ്ങളില്‍ ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. വനംവകുപ്പ് കിടങ്ങുകളും സോളാര്‍വേലിയും നിര്‍മിച്ച് നല്‍കുമെന്ന് പറഞ്ഞെങ്കിലും പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.