അഞ്ചാലുംമൂട്: അതിർത്തി തർക്കത്തിനിടയിൽ പാവൂർ ഏല നാശത്തിലേക്ക്. പനയം ഗ്രാമപഞ്ചായത്തിെൻറയും കോർപറേഷെൻറയും അതിർത്തിയിൽ അകപ്പെട്ടുപോയ പാവൂർ ഏല ഇരുകൂട്ടരുടെയും ഇടയിൽ നശിക്കുന്നു. ഒരുകാലത്ത് നെൽകൃഷിയിൽ നിറഞ്ഞുനിന്ന ഏല ഇന്ന് മാലിന്യങ്ങളുടെ കലവറയായി. ഏലയിലൂടെ കടന്നുപോകുന്ന തോടാകട്ടേ അറവുമാടുകളുടെ അവശിഷ്ടങ്ങളും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞ് കറുത്ത തോടായിമാറി. ഏലായുടെ പകുതിഭാഗം മുതൽ കോർപറേഷനും മറുപാതി പനയം ഗ്രാമപഞ്ചായത്തും ആണ്. കൊല്ലം-തേനി പാത കടന്നുപോകുന്നതിന് സമീപത്തെ ഏല തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ്. ഏല സംരക്ഷണത്തിന് ഓരോവർഷവും പ്ലാൻ ഫണ്ട് നീക്കി െവക്കുന്ന അധികൃതരാകട്ടേ ഏല നവീകരണത്തിന് ഒരുനടപടിയും സ്വീകരിക്കുന്നിെല്ലന്ന് ഏല വികസനസമിതി പ്രവർത്തകർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.